സിപിഎം പ്രവര്ത്തകൻ പാര്‍ട്ടി ഓഫീസില്‍ ജീവനൊടുക്കി
Posted On June 6, 2024
0
261 Views

കുറ്റൂരിലെ സിപിഎം ഓഫീസില്‍ മധ്യവയസ്കനായ പാർട്ടി പ്രവർത്തകനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുറ്റൂർ സ്വദേശി രഘുനാഥൻ (55) ആണ് മരിച്ചത്.
രാവിലെ 9.30 ഓടെയാണ് ഇയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഇദ്ദേഹം സജീവ പാർട്ടി പ്രവർത്തകനും മുന്‍പ് ബാർ തൊഴിലാളിയുമായിരുന്നു. കുറച്ചുകാലമായി ലോട്ടറി വില്പന നടത്തിയാണു ജീവിക്കുന്നത്. വീട്ടുകാരുമായി അസ്വാരസ്യത്തിലായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു പറയപ്പെടുന്നു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025