പക്ഷിപ്പനി: കോട്ടയത്ത് നാല് പഞ്ചായത്തുകളില് കോഴി, താറാവ് വില്പ്പനയ്ക്ക് വിലക്ക്
Posted On June 8, 2024
0
279 Views

ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡില് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില് സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര, അയ്മനം, വെച്ചൂർ ഗ്രാമപഞ്ചായത്തുകളില് താറാവ്, കോഴി, കാട, വളർത്തു പക്ഷികള് എന്നിവയുടെ വില്പനയ്ക്ക് വിലക്കേർപ്പെടുത്തി.
പോലീസ്, ആർടിഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധനകളും നടത്തും..
പക്ഷികളുടെ മുട്ട, ഇറച്ചി, വളം എന്നിവയുടെ വിപണനവും നീക്കവും ജൂണ് 12 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിറക്കി.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025