കെ.എസ്.ആര്.ടി.സിയുടെ ഡ്രൈവിംഗ് സ്കൂള്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങും
കെ.എസ്.ആർ.ടിസിയുടെ ഡ്രൈവിംഗ് സ്കൂള്‍ ഇന്ന് പ്രവർത്തനം തുടങ്ങും. തിരുവനന്തപുരത്തെ സ്വിഫ്റ്റ് ആസ്ഥാനമായ ആനയറയിലാണ് ആദ്യ സ്കൂള്‍.
പുതുതായി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂളിന്റെയും സോളാര്‍ പവർ പാനലിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഉച്ചക്ക് 12 ന് മുഖ്യമന്ത്രി നിർവഹിക്കും. കുറഞ്ഞ ചെലവില്‍ ഉന്നത നിലവാരത്തില്‍ ഡ്രൈവിംഗ് പരിശീലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭം. 22 ഡ്രൈവിങ് സ്കൂളുകള്‍ തുടങ്ങാനാണ് കെ.എസ്.ആർ.ടി.സി തീരുമാനം.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തെ ചൊല്ലി ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ നീക്കം. ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിക്കാണ് ഉദ്ഘാടനം. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.