അമ്മായി അമ്മയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടില്ല, യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ഭര്‍ത്താവും സഹാേദരിയും
അമ്മായി അമ്മയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതിന് ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിനിയാണ് പരാതിനല്‍കിയത്. താനുമായി ലൈംഗികബന്ധത്തിലേർപ്പെടണമെന്ന് അമ്മായി അമ്മ നിരന്തം ആവശ്യപ്പെട്ടുവെന്നും നിരസിച്ചപ്പോള്‍ ബ്ലേഡുകൊണ്ട് മാരകമായി മുറിവേല്‍പ്പിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.
വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുതല്‍ ലൈംഗിക താത്പര്യത്തോടെ അമ്മായി അമ്മ സമീപിക്കാറുണ്ടായിരുന്നു എന്നും ആദ്യത്തെ പ്രസവം കഴിഞ്ഞതോടെയാണ് ഇത് തീവ്രമായതെന്നും യുവതി പറയുന്നുണ്ട്. ഇതിന് വഴങ്ങാതായതോടെ ഭർത്താവും പീഡിപ്പിച്ചുതുടങ്ങി. കുട്ടിയുടെ പിതൃത്വത്തെപ്പോലും ചോദ്യംചെയ്തു. ഇതിന്റെ പേരില്‍ ക്രൂരമായി മർദ്ദിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഒടുവില്‍ അയല്‍വാസികള്‍ ഇടപെട്ടാണ് യുവതിയെ വീട്ടില്‍ തിരികെ പ്രവേശിപ്പിച്ചത്.
ഭർത്താവിന്റെ സഹോദിയും തന്നെ പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. യുവതിയെ മുറിക്കുള്ളിലാക്കിയശേഷം ധരിക്കാൻ ഒരു വസ്ത്രം മാത്രം നല്കി മറ്റുള്ളവയെല്ലാം പിടിച്ചെടുത്തുവെന്നും, ഒരുമാസത്തോളം ഒറ്റ വസ്ത്രം ധരിച്ച് കഴിയേണ്ടി വന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
പീഡനം സഹിക്കാനാവാതെ യുവതി സ്വന്തം വീട്ടിലേക്ക് പോയി. ഒരുമാസം കഴിഞ്ഞപ്പോള്‍ പ്രശ്നങ്ങളെല്ലാം പറഞ്ഞുതീർപ്പാക്കാം എന്നുപറഞ്ഞ് അമ്മായി അമ്മയും ബന്ധുക്കളും യുവതിയെയും ഭർത്താവിനെയും ബന്ധപ്പെട്ടു. പക്ഷേ, ഒത്തുതീർപ്പ് ചർച്ചകള്‍ വിജയിച്ചില്ലെന്ന് മാത്രമല്ല സംഘർഷത്തിന്റെ വക്കോളമെത്തുകയും ചെയ്തു. തുടർന്നാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.