കൊച്ചിയില്‍ വൈദികനെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് പണവും ഫോണും കവര്‍ന്ന കണ്ണൂര്‍ സ്വദേശി പിടിയില്‍
വൈദികനെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് പണവും ഫോണും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കണ്ണൂര്‍ സ്വദേശി ആല്‍ബിനാണ് പിടിയിലായത്.
എറണാകുളം കെ.എസ്.ആര്.ടി.സിക്ക് സമീപത്തെ ലോഡ്ജില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കോട്ടയം സ്വദേശിയായ വൈദികനെ പ്രതി മുറിയില്‍ പൂട്ടിയിട്ട് കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി നാല്പതിനായിരം രൂപയും ഐഫോണും കവരുകയായിരുന്നു.
വൈദികന് സ്വകാര്യ ആവശ്യത്തിനായാണ് കൊച്ചിയിലെത്തുന്നത്. ഇതിനിടെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായതിനെത്തുടര്ന്ന് കെ.എസ്.ആര്.ടി.സി. പരിസരത്തുള്ള ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. ആല്ബിന് ലോഡ്ജിലേക്ക് അതിക്രമിച്ച് കയറി വൈദികന്റെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി പണവും ഐഫോണും കവര്‍ന്നത്.
വൈദികന് കൊച്ചി സെന്‍ട്രല്‍ പോലീസില്‍ പരാതി നല്കുകും തുടര്‍ന്നാണ് ഇന്ന് രാവിലെയോടെ ഹൈക്കോടതിക്ക് സമീപത്ത് വച്ച് ഐഫോണില്‍ സിമ്മിടാന്‍ ശ്രമിച്ചപ്പോള്‍ അലര്‍ട്ട് ലഭിക്കുകയും ലൊക്കേഷന്‍ മനസിലാക്കിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.