മക്കിമലയില്‍ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍: ബോംബുകള്‍ എവിടെ നിന്ന് ലഭിച്ചെന്ന് അന്വേഷണം
തലപ്പുഴ മക്കിമലയില്‍ കുഴിച്ചിട്ട നിലയില്‍ സ്ഫോടക ശേഖരം കണ്ടെത്തിയതോടെ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. സംഭവത്തില്‍ മാവോയിസ്റ്റുകളെ പ്രതി ചേർത്ത് തലപ്പുഴ പോലീസ് കേസെടുത്തു. യുഎപിഎ കുറ്റം ചുമത്തിയാണ് കേസെടുത്തത്. തണ്ടർബോള്‍ട്ടിനെ അപായപെടുത്താനാണെന്ന് എഫ്ഐആറില്‍ പറയുന്നു. ബോംബ് നിയന്ത്രിത സ്ഫോടനാത്തിലൂടെ നിർവീര്യമാക്കി. പ്രദേശത്ത് തണ്ടർബോള്‍ട് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
തിരുച്ചിറപ്പള്ളിയിലെ വെട്രിവേല്‍ എക്പ്ലോസീവ് എന്ന സ്ഥാപനത്തിൻ്റെ പേരുള്ള കവറിലാണ് അമോണിയം നൈട്രേറ്റ് എന്ന് കരുതുന്ന സ്ഫോടക വസ്തു കണ്ടെത്തിയത്. ബോംബുണ്ടാക്കുന്നതിനുള്ള സാധനങ്ങള്‍ കൊറിയര്‍ വഴിയാണോ മാവോയിസ്റ്റുകള്‍ക്ക് ലഭിച്ചത്, അല്ല ക്വാറി ഉടമകളില്‍ നിന്ന് കൈക്കലാക്കിയതാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
മക്കിമലയില്‍ കണ്ടെത്തിയ ബോംബ് മാവോയിസ്റ്റുകള്‍ വച്ചതെന്ന നിലയിലാണ് പൊലീസ് അന്വേഷണം. മാവോയിസ്റ്റായിരുന്ന കവിതയുടെ മരണത്തിന് പകരം ചോദിക്കാനോ, ശക്തി തെളിയിക്കാനോ ആകാം ബോംബ് വച്ചതെന്നാണ് വിലയിരുത്തല്‍. കണ്ണൂർ അയ്യൻ കുന്ന് ഉരുപ്പുകുറ്റിയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റായ കവിതക്ക് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരം ചോദിക്കുമെന്ന് മാവോയിസ്റ്റുകള്‍ തിരുനെല്ലിയില്‍ പോസ്റ്ററും പതിച്ചു. അന്നാണ് മരണ വിവരവും വെളുപ്പെടുത്തിയത്.
രക്തക്കടങ്ങള്‍ രക്തത്താല്‍ പകരം വീട്ടുമെന്നായിരുന്നി അന്നത്തെ പോസ്റ്റർ. കേരളത്തില്‍ മാവോയിസ്റ്റുകള്‍ നാലുപേരായി ചുരങ്ങിയെന്ന റിപ്പോർട്ടുകുളുണ്ട്. ആളെണ്ണം കുറയുമ്ബോഴും ശക്തരെന്ന് കാട്ടാനാണോ കുഴി ബോംബെന്ന് സംശിക്കുന്നുമുണ്ട്.