അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്! ഓണ്‍ലൈന്‍ മീഡിയയ്ക്ക് നാണമില്ലേ?
കഴിഞ്ഞ ദിവസമായിരുന്നു നടന് സി്ദ്ധീക്കിന്റെ മകന് റിഷാന് മരണപ്പെട്ടത്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം കേരളക്കരയെ ആകെ വേദനിപ്പിച്ചതായിരുന്നു.
പിന്നാലെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനും സിദ്ധീക്കിനെ ആശ്വസിപ്പിക്കാനുമായി മലയാള സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം വീട്ടിലെത്തിയിരുന്നു.
താരത്തിന്റേയും കുടുംബത്തിന്റേയും വേദനയില്‍ ആരാധകരും പങ്കു ചേരുകയുണ്ടായി. എന്നാല്‍ മരണ വീട്ടിലെ ഓണ്‍ലൈന്‍ മീഡിയയുടെ കടന്നു കയറ്റം കടുത്ത വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. മരണവീട്ടിലേക്ക് വരുന്ന താരങ്ങളെ പിന്തുടര്ന്ന് ഷൂട്ട് ചെയ്തും മറ്റും സ്വകാര്യതയിലേക്ക് കടന്നു കയറുകയായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നാണ് വിമര്‍ശനം.
സിദ്ധീക്കിന്റേയും താരത്തെ കാണാന്‍ എത്തിയ സുഹൃത്തുക്കളേയും വെറുതെ വിടാതെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സമീപനം കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം ജസ്ലാ മാടശ്ശേരി. താരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
മനുഷ്യന്റെ സ്വകാര്യതയ്ക്ക് യാതൊരു ഇടവുമില്ലാത്ത ഒരിടമായി മാറുന്നുണ്ട് നമ്മുടെ നാട്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. വീടിനുള്ളിലെ സ്വകാര്യതയിലേക്ക് പോലും യാതൊരു മനുഷ്യത്വവുമില്ലാതെ കടന്നു ചെല്ലുന്ന മരണമെന്ന വേര്‍പാടിന്റെ വേദന കരഞ്ഞു പോലും തീര്‍ക്കാന്‍ അനുവദിക്കാത്ത ക്രൂരത വളരെ മോശമാണ്.ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇതാവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.
മരണവീട്ടില്‍ കാമറ തൂക്കി ചെന്ന് ആരൊക്കെ കരയുന്നു.കരച്ചിലിന്റെ ആഴം. അവിടെയാരോക്കെ വരുന്നു.അവരുടെ എക്സ്പ്രഷന്‍, വസ്ത്രത്തിന്റെ മോഡല്‍, നിറം തുടങ്ങി ഒരു മനുഷ്യന്റെ എല്ലാ വ്യക്തിപരമായ സ്വകാര്യതകളിലേക്കും ഇടിച്ചു കേറി വീഡിയോ എടുത്തു ചാനലില്‍ ഇട്ട് റീച്ചുണ്ടാക്കി വരുമാനമാക്കി വിഴുങ്ങാന്‍ നാണം തോന്നുന്നില്ലേ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക്?
സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും രക്തവുമൊക്കെ ഉള്ള വികാരങ്ങളുള്ള മനുഷ്യനാണ്. കണ്ണ് നിറയ്ക്കാനെങ്കിലും
അനുവദിക്കുക. സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരാതെ സംസ്കാരമില്ലാത്ത ഓണ്‍ലൈന്‍ ചാനലുകള്‍ ഇത് നിര്‍ത്തില്ല. നടന് സിദ്ധിക്കാടെ മകന്റെ മരണവീട്ടില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ യാതൊരു ഉളുപ്പുമില്ലാതെ ആറാടുന്നത് കാണുമ്ബോള്‍ അറപ്പ് തോന്നുന്നു.
അതേസമയം, കുറച്ച് ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരപുത്രന് അന്തരിച്ചത്. സാപ്പി എന്ന് വിളിക്കുന്ന റാഷിന് ഭിന്നശേഷിക്കാരനാണ്. മുപ്പത്തിയേഴാമത്തെ വയസിലുള്ള താരപുത്രന്റെ വിയോഗമുണ്ടാക്കിയ വേദനയിലാണ് ഏവരും.
സിദ്ദീഖിന്റെ ഇളയ മകന് ഷഹീന് നടന് ആണ്. അതിനാല്‍ താരപുത്രനെ എല്ലാവര്ക്കും പരിചയമുണ്ടാകും. എന്നാല്‍ സിദ്ദീഖിന്റെ മൂത്തമകനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഭിന്നശേഷിക്കാരനായ മകനെ സിദ്ദീഖും കുടുംബവും മാധ്യമങ്ങളുടെ മുന്നില്‍ നിന്നെല്ലാം വര്‍ഷങ്ങളായി അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു താരം. സിദ്ദിഖിന്റെ ആദ്യ ഭാര്യയിലുള്ള മൂത്തമകനാണ് റാഷിന്. നേരത്തെ ഇളയമകനും നടനുമായ ഷഹീന്റെ വിവാഹത്തോട് കൂടിയാണ് താരകുടുംബത്തിലെ വിശേഷങ്ങള്‍ കൂടുതലായും ചര്‍ച്ചയായത്.
സിദ്ദീഖിന്റെ മൂത്ത മകനെക്കുറിച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ അറിയുമായിരുന്നുള്ളു. മകനൊരു ഭിന്നശേഷിക്കാരനായത് കാരണം മറ്റുള്ളവരുടെ സഹതാപം വേണ്ടെന്ന തീരുമാനത്തിലാണ് അവനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത് എന്നാണ് നേരത്തെ സിദ്ദീഖ് പറഞ്ഞിട്ടുള്ളത്.