പുതിയ ക്രിമിനല്‍ നിയമം; കൊച്ചിയിലെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു
രാജ്യത്തെ പുതിയ ക്രിമിനല്‍ നിയമം നിലവില്‍ വന്നതിനു ശേഷം കൊച്ചിയില്‍ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലാണ് പത്തടിപ്പാലം സ്വദേശിക്കെതിരെ കേസ് എടുത്തത്.
മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ഓട്ടോ ഡ്രൈവർക്കെതിരെ ബി.എൻ.എസ് 281 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്. പരമാവധി ആറുമാസം വരെ തടവും ആയിരം രൂപ പിഴയുമാണ് ബി.എൻ.എസ് 281 വകുപ്പ് പ്രകാരമുള്ള ശിക്ഷ.
ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള രാജ്യത്തെ ആദ്യ കേസ് ഡല്‍ഹിയില്‍ രജിസ്റ്റർ ചെയ്തിരുന്നു. കമല മാർക്കറ്റിലെ വഴിയോരക്കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ ഫൂട്ട്പാത്ത് കൈയേറി കച്ചവടം നടത്തിയതിന് കമലാ മാർക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയി ന്യായ സംഹിത സെക്ഷൻ 285 പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.