പ്രളയ ദുരിതത്തില്‍ മുങ്ങി അസം; കാസിരംഗ ദേശീയ ഉദ്യാനത്തിലെ 114 വന്യമൃഗങ്ങള്‍ ചത്തു
Posted On July 7, 2024
0
362 Views

അസമിലെ പ്രളയ ദുരിതമൊഴിയുന്നില്ല. സ്ഥിതി ഗുരുതരമായി തുടരുകയാണ്. 30 ജില്ലകളിലായി 24.5 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. പ്രധാന നദികള്‍ പലയിടത്തും അപകടകരമായ നിലയില്‍ കരകവിഞ്ഞൊഴുകുകയാണ്.
വെള്ളപ്പൊക്കത്തില്‍ കാസിരംഗ ദേശീയ ഉദ്യാനത്തിലെ 114 വന്യമൃഗങ്ങള്‍ ചത്തു. ശനിയാഴ്ച വരെ 95 മൃഗങ്ങളെ രക്ഷപ്പെടുത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. നാല് കാണ്ടാമൃഗങ്ങളും 94 മാനുകളും മുങ്ങി ചത്തു. 11 മൃഗങ്ങള്‍ ചികിത്സയ്ക്കിടെയാണ് ചത്തത്. നിലവില്‍, 34 മൃഗങ്ങള്‍ ചികിത്സയിലുള്ളതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.