രണ്ട് ദിവസം കൂടി റേഷൻ വിതരണം മുടങ്ങും
Posted On July 8, 2024
0
182 Views
സംസ്ഥാനത്തെ റേഷൻ കടകള്‍ ഇന്നും നാളെയും തുറക്കില്ല. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരികള്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചതോടെയാണ് റേഷൻ വിതരണം മുടങ്ങുന്നത്.
വേതന പാക്കേജ് പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ വിതരണം ചെയ്യുക, ക്ഷേമ നിധി കാര്യക്ഷമമാക്കുക, പൊതു വിതരണ മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് റേഷൻ വ്യാപാരികള്‍ സമരം ചെയ്യുന്നത്.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













