പാലക്കാട്ട് ജലസംഭരണി തകര്‍ന്ന് അപകടം; അമ്മയും കുഞ്ഞും മരിച്ചു
പാലക്കാട്: ചെര്‍പ്പുളശേരി വെള്ളിനേഴിയില്‍ ജലസംഭരണി തകര്‍ന്ന് ഇതരസംസ്ഥാനക്കാരായ അമ്മയും കുഞ്ഞും മരിച്ചു. ബംഗാള്‍ സ്വദേശിനി ഷമാലി(30) മകന് സാമി റാം(രണ്ട്) എന്നിവരാണ് മരിച്ചത്.
പശുഫാമിലെ സംഭരണി തകര്‍ന്നാണ് അപകടം. ഫാമിലെ തൊഴിലാളികളായിരുന്നു ഷമാലിയും ഇവരുടെ ഭര്‍ത്താവ് വാസുദേവും. പശുവിന് പുല്ലരിഞ്ഞ ശേഷം ഭക്ഷണം പാകം ചെയ്യാനുള്ള വെള്ളമെടുക്കാന്‍ കുഞ്ഞുമൊത്ത് ഷമാലി ടാങ്കിന് സമീപമെത്തിയപ്പോഴാണ് അപകടം.
ഒരു മണിക്കൂറിന് ശേഷം ഇവിടെയെത്തിയ വാസുദേവാണ് ഇരുവരെയും ടാങ്കിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഒന്നരവര്‍ഷം മുമ്ബ് കല്ലുകൊണ്ട് നിര്‍മിച്ച ടാങ്കാണ് തകര്‍ന്നതെന്നാണ് വിവരം. വെള്ളത്തിന്റെ സമ്മര്‍ദം താങ്ങാനാവാതെയാണ് ടാങ്ക് തകര്‍ന്നതെന്നാണ് അഗ്നിരക്ഷാ സേനയുടെ നിഗമനം.