സപ്ലൈകോ ഗോഡൗണില് 2.78 കോടിയുടെ റേഷൻ ഭക്ഷ്യസാധനങ്ങള് കാണാനില്ല
Posted On July 11, 2024
0
252 Views
സിവില് സപ്ലൈകോ ഗോഡൗണില് വൻ ക്രമക്കേട്. സപ്ലൈകോ ഗോഡൗണില് സൂക്ഷിച്ച രണ്ടേമുക്കാല് കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങള് കാണാനില്ല.
മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടില് പ്രവർത്തിക്കുന്ന സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗണിലെ സാധനങ്ങളാണ് കാണാതായത്.
ഇന്റേണല് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില് ആണ് ക്രമക്കേട് കണ്ടത്തിയത്. ഗോഡൗണില് സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങള് കാണാതായാത്. ഡിപ്പോ മാനേജറുടെ പരാതിയില് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തില് എട്ട് ജീവനക്കാർക്ക് എതിരെ കല്പഞ്ചേരി പൊലീസ് കേസ് എടുത്തു.













