സ്വര്‍ണവില വർധിച്ച് വീണ്ടും 54,000ന് മുകളില്‍ എത്തി
Posted On July 12, 2024
0
261 Views

സംസ്ഥാനത്ത് സ്വര്‍ണവില വർധിച്ച് വീണ്ടും 54,000ന് മുകളില്‍ എത്തി. ഇന്ന് പവന് 240 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 54,080 രൂപയായി.
ഗ്രാമിന് 30 രൂപയാണ് കൂടിയത്. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
ഇന്നലെയും സ്വർണവില വർധിച്ചിരുന്നു. പവന് 160 രൂപയാണ് വര്‍ധിച്ചിരുന്നത്. 54,000 വും കടന്ന് മുന്നേറിയ സ്വര്‍ണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപയുടെ കുറവുണ്ടായ ശേഷം തുടർച്ചയായി 2 ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.