ഡല്‍ഹി മദ്യനയക്കേസില്‍ കെജ്രിവാളിന് ഇടാക്കാല ജാമ്യം ; സിബിഐ യുടെ കേസില്‍ ജയിലില്‍ തുടരണം
മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നലയും ദീപാങ്കര്‍ ദത്തയും ഉള്‍പ്പെട്ട ബഞ്ചാണ് വിധി പറഞ്ഞത്.
ഹര്‍ജിയിലെ വിഷയങ്ങള്‍ സുപ്രീംകോടതി മൂന്നംഗബഞ്ചിനു വിട്ടു. അതേസമയം മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി. റജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസിലാണ് ജാമ്യം കിട്ടിയിരിക്കുന്നത്. എന്നാല്‍ സിബിഐ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ ചോദ്യം ചെയ്യലിന് വിധേയമാകേണ്ട സാഹചര്യത്തില്‍ കെജ്രിവാളിന് ജയിലില്‍ തന്നെ തുടരേണ്ടി വരും.
90 ദിവസത്തിലേറെയായി കെജ്രിവാള് ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന് ഇഡി ഫയല്‍ ചെയ്ത എക്സൈസ് പോളിസി കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം രാജി വെയ്ക്കണോ വേണ്ടയോ എന്ന കാര്യം കെജ്രിവാളിന് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം കെജ്രിവാളിന് ജയില്‍ മോചിതനാകാനാകില്ല. സിബിഐ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അദ്ദേഹത്തിന് ആ കേസില്‍ ജാമ്യം കിട്ടിയാലേ പുറത്തിറങ്ങാനാകൂ.