കൊച്ചിയില് യുവാവ് ബാറിന് മുകളില് നിന്നും ചാടി ജീവനൊടുക്കി
Posted On July 15, 2024
0
251 Views

യുവാവ് ബാറിന് മുകളില് നിന്നും ചാടി ജീവനൊടുക്കി. കൊച്ചി കടവന്ത്ര ജംഗ്ഷനിലെ ഒലീവ് ഡൗണ് ടൗണ് ഹോട്ടലില് ഇന്ന് രാവിലെയായിരുന്നു സംഭവം.
കൊച്ചി പൊന്നുരുന്നി സ്വദേശി ക്രിസ് ജോർജാണ് (23) ആണ് മരിച്ചത്. ചാട്ടത്തില് ഇയാളുടെ കാല് വേർപ്പെട്ടു പോയി. മരിച്ചയാളുടെ കയ്യില് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
എതിർവശത്തെ കെട്ടിടത്തിലുണ്ടായിരുന്ന ജീവനക്കാരിയാണ് യുവാവ് ബാറിന് മുകളില് നിന്ന് ചാടിയത് ആദ്യം കണ്ടത്. എറണാകുളം സൗത്ത് പോലീസ് സ്ഥലത്തെത്തി മേല്നടപടികള് സ്വീകരിച്ചു.