സ്വര്ണവില താഴേക്ക്; മൂന്നു ദിവസം കൊണ്ട് കുറഞ്ഞത് 760 രൂപ
Posted On July 20, 2024
0
263 Views
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിനവും സ്വര്ണവില താഴേക്ക്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ സ്വർണം ഗ്രാമിന് 6,780 രൂപയിലും പവന് 54,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,630 രൂപയാണ്.
കഴിഞ്ഞ രണ്ടു ദിവസവും പവന് വില കുറവു രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച 120 രൂപയും വെള്ളിയാഴ്ച 360 രൂപയുമാണ് ഇടിഞ്ഞത്. മൂന്നു ദിവസം കൊണ്ട് 760 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
തുടർച്ചയായ രണ്ടുദിവസത്തെ കുതിപ്പിനു ശേഷമാണ് വ്യാഴാഴ്ച സ്വർണവില താഴേക്കുപോയത്.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025












