പിണറായി വിജയന് മന്ത്രിമാരെ മാറ്റുന്നു; സാധ്യത 7 പേര്‍ക്ക് ; ആരൊക്കയാണ് അവര്‍ ..?
വന്‍പരാജയവും ദുരന്തവുമായി മാറിയ ഒരു നിര മന്ത്രിമാരെ ഒഴിവാക്കാന്‍ ആലോചനകള്‍ സജീവം. പിണറായി വിജയന് മാത്രമല്ല സംസ്ഥാനമന്ത്രിസഭയിലെ ഏഴു മന്ത്രിമാര്‍ വന്‍പരാജയമാണെന്ന പൊതുവിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരെ മാറ്റി പ്രതിഷ്ഠിക്കാനുള്ള നീക്കം. പിണറായി മന്ത്രിസഭയിലെ വനിതാ മന്ത്രിമാരെല്ലാം നാടിന് ബാധ്യതയായിരിക്കുന്നുവെന്നാണ് പൊതുസംസാരം. വീണാ ജോര്‍ജും ജോര്‍ജും ജെ. ചിഞ്ചുറാണിയും വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ശരാശരി നിലവാരം പോലും പുലര്‍ന്നില്ലെന്ന വിലയിരുത്താണ് സര്‍ക്കാരിനും ഘടക കക്ഷികള്‍ക്കുമുള്ളത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവും ഭരണത്തില്‍ നേട്ടമല്ലെങ്കിലും എ വിജയരാഘവന്റെ ഭാര്യയെന്ന നിലയില്‍ പാര്‍ട്ടിക്കുള്ളിലുള്ള ബലമാണ് അവരുടെ നേട്ടം. ബിന്ദു മന്ത്രിപദവിയില്‍ എത്തിയതും ഇത്തരത്തിലുള്ള സ്വാധീനത്തിലായിരുന്നു. അതേ സമയം വീണയെ മാറ്റിയാല്‍ ഓര്‍ത്തഡോക്സ് സഭയില്‍നിന്ന് എതിര്‍പ്പുണ്ടാകുമെന്നും പത്തനംതിട്ട ജില്ലയില്‍ ഭാരി തിരിച്ചടിയുണ്ടാകുമെന്നും സിപിഎം ഭയപ്പെടുന്നു.
കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്, എകെ അനില്‍, കെഎന്‍ ബാലഗോപാല്‍, വി. ശിവന്‍കുട്ടി, സജി ചെറിയാന്. പി പ്രസാദ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ശരാശരി നിലവാരംപോലും പുലര്‍ത്തുന്നില്ല. ഓരോ മന്ത്രിക്കും പിന്നില്‍ ജാതിയും പാര്ട്ടിയുമുണ്ടെന്നതാണ് പരിമിതി.
വന്യമൃഗപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും പരിഹാരം കണ്ടെത്തുന്നതിലും മന്ത്രി എകെ ശശീന്ദ്രന് വന്പരാജയമായിരിക്കുന്നു. വിദ്യാഭ്യാസമന്ത്രിയാകാന്‍ വിവരവും വിദ്യാഭ്യാസവും വേണ്ടെന്നതിനു തെളിവായിരിക്കുന്നു ആ വകുപ്പ് കൈകാര്യം ചെയ്യുന്നവരുടെ പ്രവര്‍ത്തനം. അക്കവും അക്ഷരവും കൂട്ടിവായിക്കാന്‍ പലപ്പോഴും ശേഷിയില്ലാത്ത വി ശിവന്‍കുട്ടിയുടെ പ്രവര്‍ത്തനം കേരളത്തിനു തന്നെ അപമാനമായി മാറിയിരിക്കുന്നു. കേരളത്തിനു ട്രോളാനുള്ള ഒരു താരമായിരിക്കുന്നു ആ മന്ത്രി.
സംസ്ഥാനത്ത് ആരോഗ്യവും വിദ്യാഭ്യാസവും ഭക്ഷ്യവും കൃഷിയുമൊക്കെ തകര്‍ന്നു തരിപ്പണമാക്കിയ വകുപ്പുകളാണ്. മന്ത്രിമാരെ ഒഴിവാക്കുന്നില് പിണറായിക്കും എല്‍ഡിഎഫിനും പരിമിതികള്‍ ഏറെയാണ്. മുന്നണിയിലെ ഘടകകക്ഷികളുടെ തീരുമാനത്തിലാണ് മന്ത്രിമാരെ നിശ്ചയിച്ചു നല്‍കിയത്. വകുപ്പുകള്‍ വച്ചുമാറി ഒരു പരീക്ഷണം നടത്താമെന്ന ആലോചനയും എല്‍ഡിഎഫ് വേണ്ടെന്നു വച്ചിരിക്കുന്നു.
പിണറായി വിജയന്റെ ഏകാധിപത്യ സമീപനത്തിന്റെ ഭാഗമായി കഴിവു കെട്ടവരെയും പ്രാപ്തിയില്ലാത്തവരെയും മാത്രം മന്ത്രിസഭയില്‍ തിരുകിക്കയറ്റിയെന്നതാണ് വസ്തുത. കുടുംബവാഴ്ചയെ അതിശക്തമായി എതിര്‍ക്കുന്ന സിപിഎം പാര്‍ട്ടി എല്ലാവിധ നിലപാടുകളും കാറ്റില്പറത്തിക്കൊണ്ട് പിണറായി വിജയന് മരുമകന് മുഹമ്മദ് റിയാസിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഏതെങ്കിലും സാഹചര്യത്തില്‍ പിണറായി രാജിവയ്ക്കുകയോ പുറത്താവുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മരുമകന് റിയാസിനെ മുഖ്യമന്ത്രിയാക്കണമെന്ന താല്പര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമുണ്ടായത്.
കേരളം കണ്ട ഏറ്റവും കഴിവുകെട്ടവരുടെയും അപ്രാപ്യരുടെയും മന്ത്രിസഭ എന്ന ഖ്യാതി രണ്ടാം പിണറായി സര്‍ക്കാരിനുള്ളതാണ്. മലയാളം കൂട്ടിവായിക്കാന്‍ അറിവില്ലാത്തതും നാലു വാക്ക് നന്നായി സംസാരിക്കാന്‍ കഴിവില്ലാത്തതുമായ രണ്ടു മന്ത്രിമാര്‍ സംസ്ഥാന സര്‍ക്കാരില്‍ ഇടംപിടിച്ചിരിക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍പരാജയത്തിന് കാരണമായത് പിണറായി വിജയന്റെ ധാര്‍ഷ്ട്യം മാത്രമല്ല സര്‍ക്കാരിന്റെ ഭരണപരാജയം കൂടിയാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ശരാശരിക്ക് താഴെയുള്ള ദുര്‍ബല സര്‍ക്കാരെന്നാണ് സിപിഐ പിണറായി സര്‍ക്കാരിനെ വിലയിരുത്തുന്നത്.
തെരഞ്ഞെടുപ്പിനുശേഷം നടന്ന എല്‍ഡിഎഫ് ചര്‍ച്ചകളില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും സിപിഐ പിണറായി വിജയനെ തള്ളിപ്പറയുകയായിരുന്നു. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ വിലയിരുത്തല്‍ ചര്‍ച്ചയിലും പിണറായി സര്‍ക്കാര്‍ പരാജയമാണെന്നും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് തോല്‍വിയുടെ അടിസ്ഥാനകാരണമെന്നും വിലയിരുത്തപ്പെട്ടു. ഇത്തരത്തില്‍ ഒരു പ്രകടനവുമായി മുന്നോട്ടുപോയാല്‍ അടുത്ത വര്‍ഷം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞടുപ്പിലും ചരിത്ര തോല്‍വി എല്ഡിഎഫിനുണ്ടാകുമെന്ന് വ്യക്തമാണ്.
പിണറായി രാജിവച്ചാല്‍ കെകെ ഷൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായം പാര്‍ട്ടി ചര്‍ച്ചകളില്‍ ഉയര്‍ന്നെങ്കിലും പിണറായി വിജയന് ഇതിനു തയാറല്ല. കെകെ ഷൈലജയെ കേരളത്തില്‍ നിന്നു്തന്നെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് അയയ്ക്കാന്‍ പിണറായി താല്പര്യപ്പെട്ടത്.