സ്കൂള്‍ സമയം രാവിലെ എട്ടു മുതല്‍ ഒന്നു വരെയാക്കാൻ നിര്‍ദേശം
സ്കൂളുകളിലെ പഠനസമയം രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒന്നു വരെയാക്കാൻ ഡോ.എം.എ. ഖാദർ അധ്യക്ഷനായി സർക്കാർ നിയോഗിച്ച സമിതിയുടെ രണ്ടാം റിപ്പോർട്ടില്‍ നിർദേശം.
എന്നാല്‍, പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ച് സ്കൂളുകള്‍ക്ക് സമയം ക്രമീകരിക്കാമെന്ന് റിപ്പോർട്ടില്‍ പറയുന്നു. നിർദേശങ്ങള്‍ ഓരോന്നും പ്രത്യേകം പരിശോധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന വ്യവസ്ഥയോടെ റിപ്പോർട്ട് മന്ത്രിസഭ യോഗം തത്ത്വത്തില്‍ അംഗീകിച്ചു. പ്രീ സ്കൂള്‍/ അംഗൻവാടികളുടെ സമയം പ്രാദേശിക സമൂഹം തീരുമാനിക്കുന്നതായിരിക്കും ഉചിതമെന്നാണു നിർദേശം. നാല്-നാലര മണിക്കൂർ പ്രവർത്തിക്കണമെന്ന് തീരുമാനിച്ചാല്‍ മതി. നിലവില്‍ സംസ്ഥാന സിലബസിലുള്ള സ്കൂളുകള്‍ രാവിലെ ഒമ്ബതര മുതല്‍ മൂന്നര വരെയും 10 മുതല്‍ നാലുവരെയുമാണ് പ്രവർത്തിക്കുന്നത്. പഠനസമയം കഴിഞ്ഞു രണ്ടുമുതല്‍ നാലുവരെ കലാ-കായിക അഭിരുചി പ്രവർത്തനങ്ങള്‍ക്കും ലൈബ്രറി, ലബോറട്ടറി, തൊഴില്‍ വിദ്യാഭ്യാസം തുടങ്ങിയവക്കായി വിനിയോഗിക്കാം.
സമയമാറ്റ നിർദേശം പുരോഗമനപരമാണെന്നും എന്നാല്‍, നിലവിലെ സാമൂഹിക സാഹചര്യം ഇത്തരമൊരു സമയമാറ്റത്തിന് അനുകൂലമായിട്ടില്ലെന്നും വിശദ ചർച്ചക്കു ശേഷം തീരുമാനമെടുക്കണമെന്നും റിപ്പോർട്ടില്‍ പറയുന്നു.