ട്രംപിനെതിരായ വധശ്രമം: പാക്കിസ്ഥാൻ പൗരൻ ആസിഫ് മര്‍ച്ചന്റ് പ്രതി
റിപ്പബ്ലിക്കൻ പാർടി നേതാവ് ഡോണള്‍ഡ് ട്രംപിനെ വധിക്കുവാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പാക്കിസ്ഥാൻ പൗരൻ ആസിഫ് മർച്ചന്റിനെ പ്രതിയാക്കി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ ചാർജ് ഷീറ്റ്.
ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ ഇറാൻ റവലൂഷ്യണറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്തിരുന്നു. ഇക്കാരാണത്താലാണ് ട്രംപിനെ വധിക്കാൻ ലക്ഷ്യമിട്ടതെന്ന് യുഎസ് അറ്റോർണി ജനറല്‍ മെറിക് ഗർലന്റ് ആരോപിച്ചു. എന്നാല്‍ ആസിഫ് മർച്ചന്റിന്റെ പേര് അറ്റോർണി ജനറല്‍ പരാമർശിച്ചില്ല.
സർക്കാർ ഉദ്യോഗസ്ഥരെയോ രാഷ്ട്രീയ നേതാക്കളെയോ വധിക്കാൻ ശ്രമിച്ചതിനു പിന്നില്‍ ആസിഫ് ആണെന്നാരോപിച്ച് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പാക്കിസ്ഥാൻ പിന്തുണയോടെ ഇറാനു വേണ്ടി ചാരപ്രവർത്തനം നടത്തി എന്നാണ് കേസ്. വിദേശയാത്രക്കൊരുങ്ങിയ ഇയാളെ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്.