മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ പ്രചാരണം; മുൻകൂര്‍ ജാമ്യം തേടി അഖില്‍ മാരാര്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ സമൂഹ മാധ്യമത്തിലൂടെ പ്രചാരണം നടത്തിയതിന് പോലീസ് കേസെടുത്തതില്‍ മുൻകൂർ ജാമ്യം തേടി സംവിധായകൻ അഖില്‍ മാരാർ ഹൈക്കോടതിയെ സമീപിച്ചു.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് തനിക്കെതിരേ കേസെടുത്തിരിക്കുന്നതെന്നാണ് ഹർജിയില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും സംഭാവന നല്‍കരുതെന്ന് പറഞ്ഞിട്ടില്ല. താൻ സംഭാവന നല്‍കില്ലെന്നു മാത്രമാണ് പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുന്നതിനു പകരം വീട് നഷ്ടപ്പെട്ടവർക്കായി നാല് വീട് നിർമിച്ചു നല്‍കും. തന്നെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. അതിനാല്‍ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.