ഭൂമി കുംഭകോണക്കേസ്; സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിക്കും
മൈസൂരു ഭൂമി കുംഭകോണക്കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്കിയ ഗവർണറുടെ തീരുമാനത്തെ നിയമപരമായി നേരിടാൻ കർണാടക സർക്കാർ.
തനിക്കെതിരേ നിലവില്‍ ഒരു കേസുമില്ലെന്ന് കാട്ടി സിദ്ധരാമയ്യ തിങ്കളാഴ്ച കോടതിയെ സമീപിക്കും. പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.
മൈസൂരു വികസന അതോറിറ്റിയായ മൂഡ വഴി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് അനധികൃതമായി ഭൂമി നല്‍കിയെന്ന കേസിലാണ് സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് അനുമതി നല്‍കിയത്. ഒരു സാമൂഹ്യ പ്രവർത്തകൻ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗവർണർ പ്രോസിക്യൂഷന് അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥീരീകരിച്ചിരുന്നു.
മുഡയുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർന്നത്.