മന്ത്രി ഗണേഷ് കുമാറിനെതിരെ വ്യക്തമായ പരാമര്ശം, അന്വേഷണം വേണം; ഡിജിപിക്ക് പരാതി
Posted On August 20, 2024
0
211 Views
സംസ്ഥാനത്ത് സര്ക്കാര്-സിനിമ സംയുക്ത സെക്സ് മാഫിയയെന്ന് യൂത്ത് കോണ്ഗ്രസ്. മന്ത്രി ഗണേഷ് കുമാറിനെതിരെ റിപ്പോര്ട്ടില് വ്യക്തമായ പരാമര്ശമുണ്ട്.
അതില് അന്വേഷണം വേണം. മന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്കിയെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന് വര്ക്കി പറഞ്ഞു.
15 പേരുടെ പവര് മാഫിയയില് മന്ത്രി ഉള്പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അബിന് വര്ക്കി ആവശ്യപ്പെട്ടു. യൂത്ത് കോണ്ഗ്രസ് നല്കിയ പരാതി ഡിജിപി അന്വേഷണത്തിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി.












