ചലച്ചിത്ര അക്കാദമിയുടെ ചെയര്മാന് സ്ഥാനം താല്കാലികമായി പ്രേംകുമാര് ഏറ്റെടുത്തേക്കും
Posted On August 25, 2024
0
417 Views

ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില് സംവിധായകന് രഞ്ജിത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്മാന് സ്ഥാനം രാജിവെച്ചതോടെ അക്കാദമിയുടെ വൈസ് ചെയര്മാനായ പ്രേംകുമാര് താല്കാലികമായി ചെയര്മാന് സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് സൂചന.
2022 ഫെബ്രുവരി മുതല് പ്രേംകുമാർ അക്കാദമി വൈസ് ചെയർമാനായി പ്രവർത്തിച്ചു വരുന്നുണ്ട്. കമലിന് ശേഷം ചെയർമാൻ സ്ഥാനത്തേക്ക് രഞ്ജിത്തും, ബീന പോളിന് പിന്നാലെ വൈസ് ചെയർപേഴ്സണ് സ്ഥാനത്തേക്ക് പ്രേംകുമാറും സ്ഥാനമേല്ക്കുകയായിരുന്നു.