കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകം; ഇന്ന് എല്ലാ വീടുകളിലും ഒരു മണിക്കൂര്‍ വിളക്കുകള്‍ അണച്ച് കറുത്ത ദിനം ആചരിക്കും
കൊല്‍ക്കത്തയില്‍ പി ജി ട്രെയിനി ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ഡോക്ടര്‍മാരുടെ പ്രതിനിധി സംഘം കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി. പോലീസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടികാട്ടിയ സംഘം കമ്മീഷണര്‍ രാജിവെക്കണമെന്ന് ആവശ്യം മുന്നോട്ടുവെച്ചു.
പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും അതുവരെ സമരം തുടരുമെന്നും ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഓര്‍മ്മക്കായി ഇന്ന് എല്ലാ വീടുകളിലും ഒരു മണിക്കൂര്‍ വിളക്കുകള്‍ അണച്ച് കറുത്ത ദിനം ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.