പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ വെടിവച്ച് കൊന്നു
Posted On September 10, 2024
0
301 Views
പഞ്ചാബില്‍ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. കർഷക സംഘടനാ നേതാവ് തർലോചൻ സിങ് (56) ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
ലുധിയാന ജില്ലയിലെ ഖന്നയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഖന്നയിലെ എഎപിയുടെ കർഷക വിഭാഗത്തിൻ്റെ പ്രസിഡൻ്റായിരുന്നു ഇകോലഹ സ്വദേശിയായ സിങ്.
വെടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ സിങ്ങിനെ മകനാണ് പ്രദേശവാസികളുടെ സഹായത്താല്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മകൻ ഹർപ്രീത് സിങ് ആരോപിച്ചു.
Trending Now
An anthem forged in fire!👑🔥
October 29, 2025













