കെഎസ്ആര്ടിസിക്ക് 74.20 കോടി അനുവദിച്ചു
Posted On September 10, 2024
0
192 Views

കെഎസ്ആര്ടിസിയ്ക്ക് സംസ്ഥാന സര്ക്കാര് 74.20 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല് അറിയിച്ചു.
പെൻഷൻ വിതരണത്തിന് കോർപറേഷൻ പ്രാഥമിക സഹകരണ സംഘങ്ങളില്നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനായാണ് പണം അനുവദിച്ചത്. ഈ സാമ്ബത്തിക വർഷം ബജറ്റില് കെഎസ്ആർടിസിക്ക് 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില് 864.91 കോടി രൂപ ഇതിനകം ലഭ്യമാക്കി. രണ്ടാം പിണറായി സര്ക്കാര് ഇതുവരെ 6044 കോടി രൂപയാണ് കോർപറേഷന് നല്കിയത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025