രാഹുല്‍ ഗാന്ധി നുണയന്, രാജ്യത്തെ ജനങ്ങളോട് അദ്ദേഹം മാപ്പ് പറയണം: ബിജെപി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമർശിച്ച് ബിജെപി ദേശീയ വക്താവ് സിആർ കേശവൻ. രാഹുല്‍ ഗാന്ധി നുണയനാണെന്നും രാജ്യത്തെ ജനങ്ങള്‍ അദ്ദേഹത്തോട് പൊറുക്കില്ലെന്നും കേശവന് പറഞ്ഞു.
ഈയിടെ നടത്തിയ യുഎസിലേക്കുളള യാത്ര വെറും ദുരുപയോഗം മാത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു
‘രാഹുല്‍ ഗാന്ധിയുടെ സമീപകാല അമേരിക്കൻ സന്ദർശനം വെറും ഉപയോഗമില്ലാത്ത യാത്രയായിരുന്നു. സത്യത്തെ അദ്ദേഹം വളച്ചൊടിക്കുകയും അടിസ്ഥാന രഹിതമായവ കെട്ടിച്ചമയ്ക്കുകയും ചെയ്യുന്നു.
അദ്ദേഹം ഒരു നുണയനാണ്. വിദേശത്ത് ഇന്ത്യയുടെ സ്ഥാനം ഇകഴ്ത്താനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്’ -സിആർ കേശവൻ പറഞ്ഞു.