അതിവേഗ സെഞ്ച്വറിയുമായി തൃശൂരിന് ഉജ്ജ്വല വിജയമൊരുക്കി വിഷ്ണു വിനോദ്
ലീഗില്‍ ഈ സീസണില്‍ ഇതുവരെ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സ്. ഒരു പരിധി വരെ ആഭ്യന്തര ട്വൻ്റി 20 ലീഗുകളിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്. ആലപ്പി മുന്നില്‍ വച്ച ലക്ഷ്യത്തിലേക്ക് ഏറെക്കുറെ ഒറ്റയ്ക്ക് ബാറ്റ് വീശുകയായിരുന്നു വിഷ്ണു വിനോദ്.
ലീഗില്‍ ഇത് വരെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കാൻ കഴിയാതിരുന്ന വിഷ്ണു നൂറിൻ്റെ തിളക്കവുമായി മാൻ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി. 139 റണ്‍സാണ് വിഷ്ണു നേടിയത്.
182 റണ്‍സെന്ന വലിയ ലക്ഷ്യം മുന്നില്‍ക്കണ്ടാണ് തൃശൂർ ബാറ്റിങ് നിരയില്‍ ചെറിയൊരു മാറ്റം വരുത്തിയത്. ആദ്യമായി വിഷ്ണു വിനോദ് ഓപ്പണിങ് സ്ഥാനത്തേക്ക്.
തുടക്കം മുതല്‍ ആ ലക്ഷ്യബോധത്തോടെ തന്നെ വിഷ്ണു വിനോദ് ബാറ്റ് വീശി. ആദ്യ ഓവറില്‍ സ്വന്തം അക്കൌണ്ട് തുറന്നത് തന്നെ ബൌണ്ടറിയിലൂടെയായിരുന്നു. ആ ഓവറില്‍ തന്നെ വീണ്ടുമൊരു സിക്സ്. ഇന്നിങ്സില്‍ ഉടനീളം ഇതേ വേഗത്തിലായിരുന്നു വിഷണു തുടർന്നും ബാറ്റ് വീശിയത്.
മറുവശത്തുണ്ടായിരുന്ന ഇമ്രാൻ അഹമ്മദിന് ഒരു ഘട്ടം വരെ വെറും കാഴ്ചക്കാരന്റെ റോള്‍ മാത്രമായിരുന്നു. അക്ഷയ് ചന്ദ്രൻ എറിഞ്ഞ നാലാം ഓവറില്‍ വിഷ്ണു മൂന്ന് സിക്സ് നേടി. തൃശൂരിന്റെ സ്കോർ 50 കടക്കുമ്ബോള്‍ അതില്‍ 48 റണ്‍സും വിഷ്ണുവിന്റെ ബാറ്റില്‍ നിന്നായിരുന്നു. വെറും 33 പന്തിലാണ് വിഷ്ണു സെഞ്ച്വറി തികച്ചത്.
തുടർന്നും ബൌളർമാർ വിഷ്ണുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. വിശ്വേശ്വർ സുരേഷ് എറിഞ്ഞ 11ആം ഓവറില്‍ വീണ്ടും മൂന്ന് സിക്സ്. അക്ഷയ് ചന്ദ്രൻ എറിഞ്ഞ അടുത്ത ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും.
വിജയത്തിന് രണ്ട് റണ്‍സ് അകലെ പുറത്തായെങ്കിലും ഐതിഹാസികമായൊരു ഇന്നിങ്സിനായിരുന്നു ഗ്രീൻഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 182 റസെന്ന വലിയ ലക്ഷ്യം ടൈറ്റൻസ് മറി കടന്നത് 44 പന്ത് ബാക്കി നില്‍ക്കെയാണ്. 45 പന്തില്‍ അഞ്ച് ഫോറും 17 സിക്സും അടങ്ങുന്നതായിരുന്നു വിഷ്ണു വിനോദിന്റെ ഇന്നിങ്സ്.