മലപ്പുറത്ത് 23കാരന് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം
Posted On September 15, 2024
0
235 Views

മലപ്പുറം വണ്ടൂർ നടുവത്ത് 23കാരൻ മരിച്ചത് നിപ ബാധിച്ചെന്ന് സംശയം. ബെംഗളൂരുവില്‍ പഠിക്കുന്ന യുവാവ് കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്.
കോഴിക്കോട് നടന്ന പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായതായി കണ്ടെത്തിയിട്ടുണ്ട്.
പുണെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം കൂടി വന്നാലെ നിപ സ്ഥിരീകരിക്കാനാവൂ. കഴിഞ്ഞ തിങ്കളാഴ്ച പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് മരിച്ചത്.