ദുബായില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ചു, യുവാവിന് 50000 ദിര്‍ഹം പിഴ
ദുബായില്‍ അമിത വേഗത്തില്‍ കാറോടിച്ചതിന് യുവാവ് പൊലീസ് പിടിയില്‍. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡില്‍ മണിക്കൂറില്‍ 220 കിലോമീറ്റർ വേഗത്തില്‍ കാറോടിച്ച യുവാവിനെയാണ് അറസ്റ്റ് ചെയ്തത്.
വാഹനവും പൊലീസ് കണ്ടുകെട്ടി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകും വിധം വണ്ടിയോടിച്ചതിനെ തുടർന്നാണ് നടപടി.
പൊലീസിൻ്റെ പതിവ് പട്രോളിങ്ങിനിടെയാണ് അമിതവേഗത്തില്‍ വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നും വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ പോവുകയായിരുന്നെന്നും ജനറല്‍ ഡിപാർട്മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറല്‍ സെയ്ഫ് മുഹൈർ അല്‍ മസൂറി അറിയിച്ചു. കൂടുതല്‍ പൊലീസ് എത്തി വഴി തടഞ്ഞാണ് ഡ്രൈവറെയും ഒപ്പം കാറും കസ്റ്റഡിയിലെടുത്തത്. വാഹനം തിരിച്ചുകിട്ടാൻ 50000 ദിർഹം പിഴ അടയ്ക്കണം.