മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം: സിജെപി
: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി. ജനാധിപത്യം അട്ടിമറിക്കുന്നു എന്ന ആരോപിച്ച് കൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവയ്ക്കണമെന്ന് സിജെപി ആവശ്യപ്പെട്ടത്. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സിജെപി പ്രവര്‍ത്തകരായ അഭിജിത് ദീപ്കെ, സൗരവ് ദാസ് എന്നിവര്‍ ആവശ്യം ഉന്നയിച്ചത്. ഗ്യാനേഷ് കുമാര്‍ ഏറ്റവും വലിയ ക്രിമിനലാണെന്നും 13 കോടി പേരുടെ വോട്ടുകള്‍ എസ്ഐആറിലൂടെ വെട്ടിമാറ്റിയെന്നും സിജെപി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെ അപ്രസക്തരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.
പിണറായി വിജയന്, എം കെ സ്റ്റാലിന്, മമത ബാനര്‍ജി എന്നിവരെ എസ്ഐആറിലൂടെയാണ് അധികാരത്തില്‍ നിന്നും പുറത്താക്കിയതെന്നും സിജെപി അഭിപ്രായപ്പെട്ടു. ഗ്യാനേഷ് കുമാറിനെതിരെ സിജെപി രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിക്കാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. ഗ്യാനേഷ് കുമാറിനെതിരെയുള്ളവരെല്ലാം ഒന്നിച്ച് നിന്നാല്‍ എന്താകുമെന്ന് ആലോചിച്ച് നോക്കൂവെന്ന ദീപ്കെയുടെ എക്സ് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു.













