‘പിണറായി വിജയന്റെ പത്രസമ്മേളനത്തില്‍ കണ്ടത് ഏകാധിപതിയുടെ ശൈലി’ : കെ മുരളീധരന്
മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനത്തില്‍ കണ്ടത് ഏകാധിപതിയുടെ ശൈലിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്.
മുഖ്യമന്ത്രി ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് ഉണ്ടയില്ലാ വെടിയെന്നും കെ മുരളീധരന് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത്. വ്യക്തിപരമായെങ്കില്‍ പോലും എഡിജിപി അനുമതി വാങ്ങിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായിയും തമ്മിലുള്ള പാലമാണ് എഡിജിപിയെന്നും മുരളീധരന് പറഞ്ഞു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിട്ട് പോലും മുഖ്യമന്ത്രി മിണ്ടിയില്ലെന്നും വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥര്‍ ക്രമസമാധാന ചുമതലയില്‍ തുടരുകയാണെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.