ജമ്മുകശ്മീരില് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
Posted On September 24, 2024
0
158 Views

ജമ്മുകശ്മീരില് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. നാഷണല് കോണ്ഗ്രസ് വൈസ് പ്രസിഡന്റനും മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാന്ധർബല്, ബദ്ഗാം മണ്ഡലം ഉള്പ്പെടെ 26 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില് ജനവിധി എഴുതുന്നത്.
ശ്രീനഗർ ഉള്പെടുന്ന, ലാല്ചൗക്ക്, ഹസ്രത്ത്ബാല് മണ്ഡലങ്ങളും രജൗരി, ശ്രീമാതാ വൈഷ്ണവ ദേവി തുടങ്ങി മണ്ഡലങ്ങളും രണ്ടാംഘട്ടത്തില് വിധി എഴുതും. 238 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ആദ്യഘട്ടത്തിന് സമാനമായി രണ്ടാംഘട്ടത്തിലും മികച്ച പോളിംഗ് ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് മുന്നണികള്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025