സ്വര്‍ണവില രണ്ടാം ദിനവും ഇടിഞ്ഞു
Posted On November 2, 2024
0
4 Views
ഒക്ടോബർ മാസത്തിലെ റെക്കോർഡ് കുതിപ്പിന് ശേഷം സ്വർണ വിലയില്‍ ആശ്വാസമായി നവംബറിലെ ആദ്യ രണ്ട് ദിനങ്ങള്‍. ഇന്നലയുടെ തുടർച്ചയായി ഇന്നും സ്വർണ വില ഇടിഞ്ഞിരിക്കുകയാണ്.
ഇതോടെ ഏറെ നാളുകള്‍ക്ക് ശേഷം വില 59000 ത്തിന് താഴേക്ക് എത്തുകയും ചെയ്തു. ദീപാവലി കഴിഞ്ഞത് അടക്കമുള്ള കാര്യങ്ങളാണ് സ്വർണവിലയിലെ നിലവിലെ ഇടിവിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
22 കാരറ്റ് സ്വർണത്തിന് പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവന് 58960 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്തെ സ്വർണ വില്‍പ്പന.
Trending Now
കേരളത്തിന് സമീപം ചക്രവാത ചുഴി; മഴ ശക്തമാകും
October 26, 2024