തിരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്ക ഗാന്ധി നവംബര്‍ ഏഴ് വരെ വയനാട്ടില്‍ തുടരും
Posted On November 4, 2024
0
248 Views
വയനാട് ലോക്സാഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ രണ്ടാംഘട്ട പ്രചാരണം തുടരുന്നു. ഇന്ന് സുല്‍ത്താൻ ബത്തേരി, പുല്‍പ്പള്ളി, മുള്ളൻകൊല്ലി, മുട്ടില്‍, വൈത്തിരി എന്നിവിടങ്ങളിലെ കോർണർ യോഗങ്ങളില്‍ പ്രിയങ്ക സംസാരിക്കും.
നവംബർ ഏഴ് വരെ പ്രിയങ്കയുടെ രണ്ടം ഘട്ട പ്രചാരണം തുടരും. പ്രിയങ്കയ്ക്കൊപ്പം വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി ഇന്നലെ വൈകിട്ട് മടങ്ങിയിരുന്നു.
എല്‍ഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് ഏറനാട് നിയോജക മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങും.













