വിവാദങ്ങള്‍ അനാവശ്യം. അന്വേഷണം മുന്നോട്ട് പോകും: എഡിജിപി എസ്. ശ്രീജിത്ത്
തന്റെ പേരിലുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് മുന്‍ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ്. ശ്രീജിത്ത്. വിവാദങ്ങള്‍ അനാവശ്യമെന്നും വ്യക്തികള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മാധ്യമങ്ങള്‍ക്ക് അനുവദിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു എഡിജിപിയുടെ പ്രതികരണം. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എഡിജിപി എസ്. ശ്രീജിത്തിനെ മാറ്റിയത് നേരത്തെ വിവാദമായിരുന്നു. ഡബ്ല്യു.സി.സി അടക്കമുള്ളവര്‍ ഈ നടപടിയില്‍ ആരോപണം ഉയര്‍ത്തിയിരുന്നു
അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുമെന്നും, തന്നെ മാറ്റിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ”അന്വേഷണം ഒരു തുടര്‍പ്രക്രിയ ആണ്. തുടരന്വേഷണം പ്രഖ്യാപിച്ചത് സര്‍ക്കാരാണ്. സര്‍ക്കാരിന്റെ പിന്തുണയില്ലാതെ അന്വേഷണം മുന്നോട്ട് പോവില്ലായിരുന്നു.” എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു.
എസ്. ശ്രീജിത്തിനെതിരെ ദിലീപിന്റെ അഭിഭാഷകര്‍ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നു. അതിനു പിന്നാലെ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് സംശയദൃഷ്ട്ടിയോടെയാണ് ഡബ്ല്യു.സി.സി അടക്കം കണ്ടത്.
കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം വക്കില്‍മാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകള്‍. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാര് പരാതിയുമായി സര്‍ക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു.
-ഡബ്ല്യു.സി.സി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഡബ്ല്യു.സി.സിയുടെ ആരോപണങ്ങളോടും താന്‍ പ്രതികരിക്കുന്നില്ലന്ന് എസ്. ശ്രീജിത്ത് പറഞ്ഞു.
എന്നാല്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കും പരാതി നല്കാന് അവകാശമുണ്ടെന്നും അതിനെ തടയേണ്ട കാര്യമില്ലെന്നും എസ്. ശ്രീജിത്ത് പറഞ്ഞു. ”അന്വേഷണത്തിലൊ നിലവിലെ ചുമതല മാറ്റത്തിലൊ ബാഹ്യപ്രേരണ ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ അന്വേഷണം ഇതുവരെ എത്തില്ലായിരുന്നു.” അദ്ദേഹം കൂട്ടിചേര്‍ത്തു.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ക്രൈംബ്രാഞ്ച് മുന്നോട്ട് പോകുമ്പോഴാണ് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്ന് എഡിജിപി എസ്. ശ്രീജിത്തിനെ മാറ്റിയത്. ശ്രീജിത്തിനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് ഡബ്ല്യു.സി.സി ആരോപണം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടെയാണ് എഡിജിപിയുടെ പ്രതികരണം.
ക്രൈംബ്രാഞ്ച് മേധാവിയില്‍ നിന്ന് ഗതാകത കമ്മീഷണറായാണ് എഡിജിപി എസ്. ശ്രീജിത്തിന്റെ പുതിയ നിയമനം.
Content Highlight: My exit won’t affect Actress Assault Case; Probe will go ahead as planned, says ADGP S Sreejith