ഡിജിറ്റൽ തട്ടിപ്പ് ടീംമ്സെ ഒന്ന് പേടിച്ചോളൂ ,ഇത് കേരളമാണ്…പണിയിങ്ങോട്ട് വേണ്ട
കേരളത്തിലെ പിള്ളേരെ കണ്ടിക്ക.. കണ്ടിട്ടില്ലേ വാടാ.. കാട്ടി തരാം വാടാ .ഇത് മലയാളി പയ്യനാ …തുടങ്ങി ഒട്ടേറെ കമന്റുകളാണ് ഡിജിറ്റില്‍ അറസ്റ്റിനെ പൊളിച്ച അശ്വഘോഷിന്റെ വിഡിയോയുക്ക് താഴെ വരുന്നത് .
വെർച്വൽ അറസ്റ്റ് തട്ടിപ്പു സംഘത്തെ ക്യാമറയില്‍ കുടുക്കി മലയാളി വിദ്യാര്‍ഥി.പണം തട്ടാന്‍ വേണ്ടി ഡിജിറ്റില്‍ അറസ്റ്റ് എന്ന പേരിലാണ് പേരൂർക്കട സ്വദേശി അശ്വഘോഷ് സൈന്തവിന് മുംബൈ സൈബർ സെല്ലിലെ ഇൻസ്പെക്ടർ എന്ന വ്യാജേന വിളി വരുന്നത് . നവംബർ പത്തൊൻപതാം തിയ്യതി ഉച്ചയ്ക്കാണ് കാൾ വരുന്നത്. പിതാവ് ടി സി രാജേഷിന്റെ ഫോണിലേക്ക് വിളിച്ച സംഘം സാമ്പത്തിക തട്ടിപ്പിലെ പ്രതിയെന്ന് പറഞ്ഞ് കെണിയിൽ വീഴ്ത്താനാണ് ശ്രമിച്ചത്.ഒരു മണിക്കൂറോളം ആണ് വിഡിയോകൾ ഉൾപ്പെടെയുള്ള കാൾ സംഭാഷണം നീണ്ടത് .
ടെലികോം റെഗുലേറ്ററി അതോറിറ്റിയില്‍ നിന്നാണെന്നു പറഞ്ഞാണ് തട്ടിപ്പു സംഘത്തിന്റെ ആദ്യ കാൾ അശ്വഘോഷൈൻ തേടിയെത്തുന്നത് .തന്റെ പേരിൽ മറ്റൊരു നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ട് അതിൽ നിന്നും ഇല്ലീഗൽ ആക്ടിവിറ്റി നടക്കുന്നു എന്നാണ് അവർ ആദ്യം പറയുന്നത് ,എന്നാൽ തനിക്ക് അതേക്കുറിച്ചു അറിയില്ല എന്ന പറഞ്ഞതോടെ അവർ തന്നെ കാൾ മുംബൈ സൈബർ സെല്ലിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. പിന്നീടാണ് സിനിമയെ വെല്ലുന്ന ട്വിസ്റ്റിലേക്ക് കടക്കുന്നത് .
സൈബര്‍ സെല്ലെന്ന വ്യാജേന തട്ടിപ്പുകാര്‍ ഒരു മണിക്കൂറോളമാണ് അശ്വഘോഷിനെ ചോദ്യം ചെയ്തത് .എന്നാല്‍ സൈബര്‍ സെക്യൂരിറ്റി രംഗത്ത് പരിചയമുള്ള അശ്വഘോഷ് കൃത്യമായി തട്ടിപ്പുകാര്‍ക്കു മറുപടി നല്കി . വെർച്വൽ അറസ്റ്റ് പോലുള്ള സംവിധാനം ഇന്ത്യയില്‍ നിലവില്‍ ഇല്ലെന്നു അറിയാമായിരുന്ന മിടുക്കൻ തട്ടിപ്പുകാരെ വീഴ്ത്താനുള്ള സുവർണാവസരമാണിതെന്നു തിരിച്ചറിഞ്ഞു, തട്ടിപ്പ് സംഘത്തെ ക്യാമറയിൽ പകർത്തിയാണ് ബി സി എ കഴിഞ്ഞ് സൈബർ സുരക്ഷ കോഴ്സും പഠിച്ച അശ്വഘോഷ് തട്ടിപ്പ് പൊളിച്ചത്.
മുംൈബ സൈബർ സെല്ലിലെ ഇൻസ്പെക്ടർ എന്ന് പറഞ്ഞ് ഐ ഡി കാർഡും കാണിച്ചെത്തിയത് രണ്ട് വ്യാജ ഉദ്യോഗസ്ഥർ ആയിരുന്നു.അവർ മുറിയിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് അശ്വഘോഷിനോടു ആവശ്യപ്പെട്ടത്. അറസ്റ്റ് രേഖപ്പെടുത്തുകയും അശ്വഘോഷിന്റെ പേരിൽ 28 കേസുകളുണ്ടെന്ന് പറഞ്ഞ് ഒരു മണിക്കൂറോളം ഭീഷണിപ്പെടുത്തുകയും ചെയ്തു.ആധാർകാർഡും അക്കൗണ്ട് നമ്പറുമെല്ലാം ചോദിച്ചു വിരട്ടൽ ആരംഭിച്ചപ്പോൾ തമാശയോടെ കേട്ടിരുന്ന അശ്വഘോഷ് ഒടുവിൽ തിരിച്ച് പണി കൊടുത്തു.
ഇന്ത്യയിലെ ഒരു പൊലിസുകാരനും ഫോണിലൂടെ അറസ്റ്റ് ചെയ്യില്ലന്ന തിരിച്ചറിവാണു തനിക്ക് അവരെ കുടുക്കാനുള്ള ആത്മവിശ്വാസം നൽകിയത് എന്നാണ് ഈ പതിനെട്ടുകാരന്റെ തുറന്നുപറച്ചിൽ. ദിനംപ്രതി അഭിഭാഷകരും ഡോക്ടർമാരും വൈദികരും പൊലീസുകാരും വിദ്യാസമ്പന്നരടക്കം ഒട്ടേറേ പേർ വീഴുന്ന കെണിയാണ് ആത്മവിശ്വാസത്തിന്റെ ബലത്തിൽ 18 കാരൻ പൊട്ടിച്ചെറിഞ്ഞത്.ഒരു മണിക്കൂറോളം അറസ്റ്റിന് ശ്രമിച്ച സംഘം കുടുങ്ങിയെന്ന് മനസിലായതോടെ വീഡിയോ കോൾ അവസാനിപ്പിച്ച് മുങ്ങുകയായിരുന്നു.
കഷ്ടപ്പെട്ട് സമ്പാദിച്ച പണം കബളിപ്പിച്ചു ഓൺലൈനായി തട്ടിയെടുക്കുന്നതിനായി ഫോണിലൂടെ അറസ്റ്റ് രേഖപെടുത്തുന്നു . തട്ടിപ്പുകാർ ഇരകളെ ഭയപ്പെടുത്തുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കള്ളക്കേസെടുക്കുകയും ചെയ്യുന്നു. അവർ പിന്നീട് പണം ആവശ്യപ്പെടുകയും പണമടയ്ക്കാൻ ഇരകളെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു, ഇങ്ങനെയാണ് ഡിജിറ്റൽ തട്ടിപ്പ് നടക്കുന്നത് .ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സൈബർ ഹെൽപ്പ് ലൈനിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . കൂടാതെ, കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഓഫ് ഇന്ത്യ , തട്ടിപ്പുകാർ ഡിജിറ്റൽ അറസ്റ്റ് അഴിമതി ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്ന രീതികളുടെ ഒരു ലിസ്റ്റ് നൽകിയിട്ടുണ്ട് .കരുതിയിരിക്കുക …നാളെ ഇത്തരം കാൾ നമ്മളെയും തേടി വന്നേക്കാം.
തെറ്റ് ചെയ്തിട്ടില്ല എന്ന ഉറപ്പും പ്രതിരോധിക്കാൻ അല്പം പൊതു വിജ്ഞ്യാനവും മതിയെന്നാണ് ഈ പതിനെട്ടുകാരൻ പൊതു സമൂഹത്തെ പഠിപ്പിക്കുന്നത്.