സിറിയയിൽ റഷ്യയുടെ താണ്ഡവം ; എച്ച്ടിഎസ് നേതാവ് അൽ-ജുലാനി കൊല്ലപ്പെട്ടുവോ ?
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായി,ഏറ്റവും പുതിയ റിപോർട്ടുകൾ പ്രകാരം അലെപ്പോ നഗരം സിറിയൻ ഭരണകൂടം കൈവിട്ടിരിക്കുകയാണ് . വിമതസേനയായ ഹയാത് തഹ്രീർ അൽ ഷാം നടത്തിയ മുന്നേറ്റത്തിലാണ് സർക്കാരിന് അലെപ്പോ നഗരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. , 2016 മുതൽ സിറിയൻ ഗവൺമെൻ്റ് കൈവശം വച്ചിരിക്കുന്ന അലപ്പോ നഗരത്തിൽ HTS നേതൃത്വത്തിലുള്ള വിമതർ വലിയ തോതിലുള്ള ആക്രമണം നടത്തുകയാണ് . ആക്രമണത്തിൽ ഒന്നിലധികം മുന്നണികൾ ഉൾപ്പെടുകയും സിറിയൻ സേനകൾക്കിടയിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.മറുപടിയായി,എച്ച്ടിഎസ് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ ഏകദേശം 300 പേരാണ് കൊല്ലപ്പെട്ടത് . റഷ്യൻ വ്യോമാക്രമണത്തിൽ എച്ച്ടിഎസ് നേതാവ് അൽ-ജുലാനി കൊല്ലപ്പെട്ടു എന്ന് അന്താരാഷ്ട്ര റിപോർട്ടുകൾ ഉണ്ടെങ്കിലും റഷ്യൻ പ്രതിരോധ മന്ത്രാലയം ഇത് സ്ഥിരീകരിച്ചിട്ടില്ല.
അലപ്പോയില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെ എതിര്‍ക്കുന്ന വിമത വിഭാഗവും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സാധാരണക്കാര്‍ ഉള്‍പ്പെടെ 300 പേര്‍ക്ക് ജീവൻ നഷ്ട്ടമായത്. 2016ന് ശേഷം ഇതാദ്യമായാണ് അലപ്പോയില്‍ ഇത്ര ശക്തമായ വിമത മുന്നേറ്റം ഉണ്ടാകുന്നത്.
2011ൽ ആഭ്യന്തരയുദ്ധം തുടങ്ങിയതിന് ശേഷം, വിമതസേനയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ മുന്നേറ്റമാണ് ഇത്. യുനെസ്കോ പൈതൃകപട്ടികയിലുള്ള ഈ നഗരം സിറിയയുടെതന്നെ ഏറ്റവും പ്രധാനപ്പെട്ട മേഖലയും സാമ്പത്തിക പ്രദേശവുമൊക്കെയാണ്.
സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദ് സർക്കാരിനെതിരെ, ടർക്കിഷ് സായുധസംഘടനയായ ഹയാത് തഹ്രീർ അൽ ഷാമിന്റെ നേതൃത്വത്തിലാണ് സായുധ കലാപം നടക്കുന്നത്. ഇഡ്ബിൽ, അലെപ്പോ എന്നിവിടങ്ങളിലെ നിരവധി പട്ടണങ്ങളും ഗ്രാമങ്ങളുംകൂടി ഇപ്പോൾ വിമതരുടെ നിയന്ത്രണത്തിലാണ്.ഇവിടെ നടത്തിയ ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടു.അലപ്പോയില്‍ നിന്ന് പ്രദേശവാസികള്‍ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുകയാണ്.
വിമതരുടെ മുന്നേറ്റത്തിൽ മറുപടിയായി റഷ്യൻ സൈന്യം അലെപ്പോയിലും സമീപപ്രദേശമായ ഇഡ്ബിലിലും മിസൈൽ ആക്രമണം നടത്തി. അലെപ്പോ യൂണിവേഴ്സിറ്റിക്ക് സമീപം നടന്ന ആക്രമണത്തിൽ 5 പേരും, ഇഡ്ബിലിൽ നടന്ന ആക്രമണത്തിൽ 8 പേരും മരിച്ചതായാണ് വിവരം.
സിറിയയിൽ വിമതർ വലിയ മുന്നേറ്റം നടത്തുന്ന സാഹചര്യത്തിൽ പ്രസിഡന്റ് ബാഷർ അൽ അസദിനോട് കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ ഫോണിൽ സാഹചര്യങ്ങൾ ആരാഞ്ഞിരുന്നു. സിറിയക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച നഹ്യാൻ രാജ്യത്ത് സമാധാനം ഉറപ്പുവരുത്താനും, തീവ്രവാദം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തിരുന്നു.
മിസൈല്‍ ആക്രമണവും വെടിവയ്പ്പും ജനജീവിതം ദുസ്സഹമാക്കിയെന്നും പതിനായിരക്കണക്കിന് അലപ്പോ നിവാസികള്‍ ഇവിടം വിട്ട് പോയെന്നും സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.സർക്കാരിന്റെ കേന്ദ്രങ്ങളും ജയിലുകളും എച്ച്.ടി.എസും ഒപ്പമുള്ള വിമതസംഘങ്ങളും പിടിച്ചെടുത്തെന്നും റിപ്പോർട്ടുണ്ട്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിമത സംഘം ആഭ്യന്തരയുദ്ധം കടുപ്പിക്കുന്നത്.
ആക്രമണം സിറിയയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മേഖലയില്‍ പഴയ ഭരണം പുനസ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. അലപ്പോയ്ക്കും ഇജ്ബിലിനും ഇടയിലുള്ള ഗ്രാമപ്രദേശങ്ങളില്‍ ഡ്രോണുകളും ആയുധങ്ങളും ഉപയോഗിച്ച് സാധാരണക്കാരെ വിമതര്‍ ആക്രമിച്ചുവെന്നും, ഇതിന് ശക്തമായ തിരിച്ചടി നല്‍കിയതായും സിറിയന്‍ സൈന്യം പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.
സിറിയയുടെ വടക്കുപടിഞ്ഞാറുള്ള ഇഡ്ലിബ് മേഖലയുടെ ഭാഗങ്ങളുടെയും അലെപ്പോയുടെ ഭാഗങ്ങളുടെയും ഹമ, ലടാകിയ എന്നീ പ്രവിശ്യകളുടെയും നിയന്ത്രണം എച്ച്.ടി.എസിന്റെ കൈയിലാണ്.