അസദിനെ ഓടിച്ച സിറിയൻ വിമതസേനയ്ക്കും ജനങ്ങൾക്കും അഭിനന്ദനവുമായി ഹമാസ്
Posted On December 10, 2024
0
150 Views

ദമാസ്കസ്: പ്രസിഡന്റ് ബാഷർ അൽ അസദിനെ ഓടിച്ച സിറിയൻ വിമതസേനയ്ക്കും ജനങ്ങൾക്കും അഭിനന്ദനവുമായി ഹമാസ്. വിമതസേന ദമാസ്കസ് പിടിച്ചടക്കിയതിന് ശേഷം ഇതാദ്യമായാണ് ഹമാസ് പ്രതികരിക്കുന്നത്.
സിറിയയിലെ ജനങ്ങളെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. അവരുടെ തീരുമാനത്തെ, അവരുടെ സ്വാതന്ത്ര്യത്തെ, അവരുടെ രാഷ്ട്രീയ പ്രഖ്യാപനത്തെയും ഞങ്ങൾ ബഹുമാനിക്കുകയാനിന്ന് ഹമാസ് വാർത്താകുറിപ്പിൽ പറഞ്ഞു.