‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’: കെ രാധാകൃഷ്ണന് ജെപിസിയില്‍; എംപിമാരുടെ എണ്ണം 39 ആക്കി
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടുകൊണ്ടുള്ള പ്രമേയം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചു. കേന്ദ്രനിയമമന്ത്രി അര്ജുന് രാം മേഘ് വാള് ആണ് പ്രമേയം അവതരിപ്പിച്ചത്. ബില്‍ പരിശോധിക്കാനുള്ള ജെപിസിയിലെ എംപിമാരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ 39 ആയി ഉയര്‍ത്തിയിട്ടുണ്ട്.
സിപിഎമ്മിന്റെ കെ രാധാകൃഷ്ണനും ജെപിസിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), ലോക് ജനശക്തി പാര്‍ട്ടി ( രാംവിലാസ്) എന്നീ പാര്‍ട്ടി എംപിമാരെയും ജെപിസിയില്‍ ഉള്‍പ്പെടുത്തി. ബിജെപിയില്‍ നിന്ന് ബൈജയന്ത് പാണ്ഡെ, സഞ്ജയ് ജയ്സ്വാള്‍ എന്നിവരും സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ഛോട്ടേലാല്‍ എന്നിവരെയും പുതുതായി ഉള്‍പ്പെടുത്തി.