ഗുണങ്ങൾ കൊണ്ട് മായാജാലം കാണിക്കുന്ന ഒരു മജീഷ്യൻ ;അതാണ് റോബസ്റ്റ പഴം
വാഴപ്പഴങ്ങളിൽ തന്നെ പല വ്യത്യസ്ത ഇനങ്ങളും ലഭിക്കുന്ന നാടാണ് നമ്മുടേത്. പൂവൻപഴം മുതൽ ഏത്തപ്പഴം വരെ വ്യത്യസ്തങ്ങളായ ഈ വാഴപ്പഴങ്ങൾക്കിടയിൽ വിവിധ ഗുണങ്ങൾ കൊണ്ട് മായാജാലം കാണിക്കുന്ന ഒരു മജീഷ്യൻ ഉണ്ട്. അതാണ് റോബസ്റ്റ പഴം. നിറംകൊണ്ടും ഭംഗികൊണ്ടും മറ്റു പഴങ്ങളുടെയത്ര എത്തില്ലെങ്കിലും പോഷകങ്ങൾ കൊണ്ടും ഗുണങ്ങൾ കൊണ്ടും മറ്റെല്ലാവരെയും കവച്ചു വയ്ക്കുന്ന ഒരു സൂപ്പർ ഫുഡ് തന്നെയാണ് റോബസ്റ്റ പഴം. മറ്റു വാഴപ്പഴങ്ങൾ ഒഴിവാക്കുന്ന പ്രമേഹ രോഗികൾക്ക് പോലും സുരക്ഷിതമായി റോബസ്റ്റ പഴം കഴിക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകരമാണ് റോബസ്റ്റ.
സാധാരണ വാഴപ്പഴത്തിന് പകരം റോബസ്റ്റ ഉപയോഗിക്കുന്നത് കുറഞ്ഞ ഗ്ലൈസെമിക് സൂചിക കാരണം രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവ് ഒഴിവാക്കുന്നു. ഈ കാരണത്താൽ തന്നെ റോബസ്റ്റ പ്രമേഹ രോഗികൾക്ക് തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ദഹനപ്രക്രിയയെ സാവധാനത്തിൽ വർദ്ധിപ്പിക്കാനും ഈ പഴം സഹായിക്കുന്നു. അതിനാൽ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കില്ല.
ധാരാളം നാരുകളും ഫൈബറും അടങ്ങിയ റോബസ്റ്റ പഴം ദഹനത്തിനും ഏറെ നല്ലതാണ്. കുടലില്‍ നല്ല ബാക്ടീരിയയുടെ അളവ് വര്‍ധിപ്പിക്കാന്‍ ഗ്രീന്‍ റോബസ്റ്റയ്ക്കു സാധിക്കും. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയതിനാല്‍ റോബസ്റ്റ പഴം ശരീരത്തിനു ഊര്‍ജം നല്‍കും.
കിഡ്നിയുടെ ആരോഗ്യത്തിനും റോബസ്റ്റ പഴം നല്ലതാണ്. വിറ്റാമിന്‍ എ, ബീറ്റാ കരോട്ടില്‍ എന്നിവ റോബസ്റ്റ പഴത്തില്‍ അടങ്ങിയിട്ടുണ്ട്. റോബസ്റ്റയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, മഗ്നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിനു നല്ലതാണ്. നല്ല ഉറക്കത്തിനു സഹായിക്കുന്ന സെറോടോണിന്‍, ഡോപമൈന്‍ എന്നിവയും റോബസ്റ്റ പഴത്തില്‍ അടങ്ങിയിരിക്കുന്നു.
ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, നാരുകൾ, മറ്റ് ആവശ്യമായ പോഷകങ്ങളുടെയും കലവറയാണ് വാഴപ്പഴം. മാത്രമല്ല നമ്മുടെ നാട്ടിൽ വളരെ സുലഭമായി കിട്ടുന്ന പഴവർഗ്ഗം കൂടിയാണ് വാഴപ്പഴം. പ്രഭാതഭക്ഷണത്തിൽ ഒരു വാഴപ്പഴം ഉൾപ്പെടുത്തുന്നത് മികച്ച തീരുമാനമാണെന്നും പഠനങ്ങൾ പറയുന്നു.പൊട്ടാസ്യത്തിൻ്റെ ദൈനംദിന ആവശ്യത്തിൻ്റെ 10% ലഭിക്കാൻ ഒരു ഇടത്തരം റോബസ്റ്റ പഴം കഴിച്ചാൽ മതി.
ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ് പച്ച റോബസ്റ്റ. റോബസ്റ്റയിൽ ഹൃദയ സൗഹൃദ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്നത് പോലെ തന്നെ പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് റോബസ്റ്റയും. റോബസ്റ്റയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിലനിർത്താനും ഹൃദയമിടിപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.
റോബസ്റ്റയിൽ വലിയ തോതിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകൾ ശരീരത്ത ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാനും ഓക്സിഡേറ്റീവ് കേടുപാടുകൾ തടയാനും സഹായിക്കുന്നു.
റോബസ്റ്റാപ്പഴം വിശപ്പ് ഇല്ലാതാക്കാൻ സഹായിക്കും. വാഴപ്പഴത്തിലെ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നു. കൂടാതെ ശരീരത്തിന് ആവശ്യമായ കലോറിയും പ്രധാനം ചെയ്യുന്നു. അതുകൊണ്ട് ശരീര ഭാരം കുറക്കാനും സഹായകരമാണ് റോബസ്റ്റ.