മുഖക്കുരുവിനു ശാശ്വതപരിഹാരം; ഇതാ ചില പൊടികൈകൾ
ഒരിക്കല്‍ മുഖക്കുരു വന്ന് കഴിഞ്ഞാല്‍ അതൊന്ന് മാറി കിട്ടണമെങ്കില്‍ ഏറെയാണ് പണിപ്പെടണം . ഇനി മാറിയാലോ ചിലരുടെ മുഖത്ത് കറുത്ത പാടുകള്‍ കൊത്തിവെച്ചാവും അവയൊന്നും പോവുക . പിന്നെയാവും യഥാർത്ഥ പണി തുടങ്ങുക .
ഇനി എന്ധെങ്കിലും മരുന്ന് കഴിച്ചോ ലേപനങ്ങൾ വാങ്ങി പുരട്ടിയോ മാറ്റം എന്ന് കരുതി അത് ചെയ്താൽ അതിന്റെ പാർശ്വഫലങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരും ചെറുതല്ല …. പേടിക്കേണ്ട,ഇന്നിതെയൊക്കെ തുരത്താൻ പ്രകൃതിദത്തമായ ചില മാർഗങ്ങള്‍ ഉണ്ട്. അതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.
അതിൽ ഏറ്റവും ആദ്യത്തെ പേരാണ് പച്ചമഞ്ഞൾ
മുഖക്കുരു, കറുത്ത പാടുകൾ എന്നിവയ്ക്കെതിരേയുള്ള മികച്ച ഔഷധമായി മഞ്ഞൾ ഉപയോഗിക്കാറുണ്ട് . മഞ്ഞളിൻ്റെ ആൻറി ബാക്ടീരിയൽ, ആൻ്റിസെപ്റ്റിക് ഗുണങ്ങൾ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകൾക്കെതിരായി പ്രവർത്തിക്കുന്നു.. സ്ഥിരമയി പുരട്ടുന്നത് വ്യക്തവും മിനുസമാർന്നതുമായ ചർമ്മം പ്രദാനം ചെയ്തും .ചര്‍മ്മത്തിലെ പിഗ്മെന്റേഷൻ ഇല്ലാതാക്കാൻ മഞ്ഞളില്‍ അടങ്ങിയ കർകുമിൻ എന്ന ഘടകത്തിന് സാധിക്കും. ചർമ്മത്തിന്റെ സ്വാഭാവികത വീണ്ടെടുക്കാനും ഇത് സഹായിക്കുന്നു.
കറ്റാർവാഴ
മുഖത്തിന് ഭംഗി കൂട്ടാൻ പ്രകൃതിദത്തമായി രീതിയിൽ ഉപയോഗിക്കാവുന്നതാണ് കറ്റാർവാഴ. ആൻ്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. ചർമ്മത്തിന് ആവശ്യത്തിന് ജലാംശം നൽകാനും മോയ്ചറൈസ് ചെയ്ത് നിൽക്കാനും ഇത് സഹായിക്കുന്നു. കറ്റാർവാഴയില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കേടുപാട് വന്ന ചർമ്മത്തെ മെച്ചപ്പെടുത്തി പാടുകള്‍ ഇല്ലാതാക്കാൻ കറ്റാർവാഴക്ക് സാധിക്കും. മാത്രമല്ല കറ്റാർവാഴയ്ക്ക് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ഉണ്ട്. മുഖക്കുരു പൊട്ടിപോകാനുള്ള സാധ്യത ഇത് ഇല്ലാതാക്കും.
കറ്റാർവാഴ നേരിട്ട് പാടുകളില്‍ പുരട്ടാവുന്നതാണ്. ഏകദേശം 20 മുതല്‍ 30 മിനിറ്റ് വരെ തേച്ച് വെച്ചതിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. സ്ഥിരമായി ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ ഘടന നിലനിർത്തുകയും പാടുകള്‍ എന്നന്നേക്കുമായി പോകാൻ സഹായിക്കുകയും ചെയ്യും.
ചെറുനാരങ്ങ നീര്
ചെറുനാരങ്ങയില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.ഇത് കൊളാജൻ ഉത്പാദനത്തിന് സഹായിക്കും. ഇത് ചർമ്മപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു. മാത്രമല്ല ഇവയ്ക്ക് സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങള്‍ ഉണ്ട്. ഇത് ചർമ്മത്തിന്റെ നിറം വർധിക്കാൻ സഹായിക്കും.മുഖത്തെ ചുളിവുകളും കുത്തുകളും മാറ്റാന്‍ പൂര്‍ണപരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ.മുഖത്തെ എണ്ണമയം ഇല്ലാതാക്കാനും മുഖത്തെ കറുത്ത പാടിനും മുഖത്തെ കുരുക്കള്‍ക്കും പരിഹാരം നല്കാന് നാരങ്ങ നീര് സഹായിക്കും. ചെറുനാരങ്ങ നീരില്‍ അല്പം വെള്ളം ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് അല്പസമയത്തിന് ശേഷം ഇളംചൂടുവെള്ളത്തില്‍ മുഖം കഴുകാം മുഖം മൃദുലമാവുകയും മുഖകാന്തി വര്‍ദ്ധിയ്ക്കുകയും ചെയ്യും
.
തേനും-ഏലക്കായയും ചേർത്ത മാസ്ക്
ആന്റി ബാക്ടീരിയില്‍ ഘടകങ്ങള്‍ക്ക് പേരുകേട്ടതാണ് ഏലക്കായ. തേനാകട്ടെ ചർമ്മം മൃദുവാകാൻ സഹായിക്കുന്നു. ഇവ ഒരുമിച്ച് ചേർത്ത് ഉപയോഗിക്കുന്നത് മുഖക്കുരുപാടുകള്‍ ഇല്ലാതാക്കാൻ സഹായിക്കും. ഏലക്കായ ചർമ്മത്തിലെ രക്തചംക്രമണം വേഗത്തിലാക്കുന്നതിനാല്‍ തന്നെ വളര പെട്ടെന്ന് പാടുകളെ ഇല്ലാതാക്കും. ചർമ്മത്തിനും മൃദുത്വം വീണ്ടെടുക്കാൻ തേൻ സഹായിക്കും.