പാനമയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് ; കനാലിലൂടെ പോകുന്നതിന് യുഎസ് കപ്പലുകൾക്ക് പാനമ അന്യായനിരക്ക് ചുമത്തുന്നു!!!
സഖ്യരാജ്യമായ പാനമയ്ക്കു ട്രംപിൻറെ മുന്നറിയിപ്പ് .പാനമ കനാല്‍ ഉപയോഗിക്കുന്നതിന് പനാമ അമിത നിരക്ക് ഈടാക്കുന്നുവെന്നും ഇതിന് മാറ്റം വരുത്തിയില്ലെങ്കില്‍ യുഎസ് സഖ്യകക്ഷിയോട് കനാല്‍ കൈമാറാൻ ആവശ്യപ്പെടുമെന്നും അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.പസഫിക് –അറ്റ്ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ തിരക്കേറിയ കപ്പൽ പാതയാണ് മധ്യ അമേരിക്കൻ രാജ്യമായ പാനമയിലെ ഈ കനാൽ.
കനാലിലൂടെ പോകുന്നതിന് യുഎസ് കപ്പലുകൾക്ക് പാനമ അന്യായനിരക്ക് ചുമത്തിയിരുന്നു. ഇതോടെയാണ് സഖ്യരാജ്യമായ പാനമയ്ക്കു ട്രംപ് മുന്നറിയിപ്പ് നൽകിയത്. കനാലിന്റെ അധികാരം ‘തെറ്റായ കൈകളിലേക്കെ’ത്താൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് ട്രംപ് വ്യക്തമാക്കി.ഈ പാതയിലെ ചൈനീസ് അധിനിവേശത്തെ അവഗണിക്കില്ലെന്നും ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
‘പാനമ ഇതതരത്തില്‍ അമിത നിരക്ക് ഈടാക്കുന്നത് അധിക്ഷേപമാണ്. പ്രത്യേകിച്ച് അമേരിക്ക പാനമയ്ക്ക് നല്കിയ ദാനമാണ് കനാലെന്ന് അറിഞ്ഞുകൊണ്ട് ഇത്തരത്തില്‍ പെരുമാറുന്നത് പരിഹാസ്യമാണ്. മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്താനല്ല കനാല്‍ വിട്ടികൊടുത്തത്. അമേരിക്കയും പാനമയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗം മാത്രമാണത്. ഈ ദാനത്തിന്റെ ധാർമികവും നിയമപരവുമായ തത്വങ്ങള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ പാനമ കനാല്‍ പൂർണമായും തിരിച്ചു നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടും.’-ട്രംപ് വ്യക്തമാക്കുന്നു. എന്നാല്‍ ട്രംപിന്റെ ഈ പ്രസ്താവനയോട് വാഷിങ്ടണിലെ പാനമ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആഗോള വിപണിയുടെ നല്ലൊരു ശതമാനം വ്യാപാരവും നടക്കുന്നത് പസിഫിക്കിനേയും അറ്റ്ലാന്റിക് സമുദ്രങ്ങളേയും ബന്ധിപ്പിക്കുന്ന പാനമ കനാലിലൂടെയാണ്. ഇതുവഴി അറ്റ്ലാന്റിക്കില്‍നിന്ന് പസിഫിക്ക് സമുദ്രത്തിലേക്കെത്താൻ എട്ട് മുതല്‍ പത്ത് മണിക്കൂർ വരേയാണ് എടുക്കുക. 1904-ല്‍ നിർമാണം പൂർത്തിയായ 82 കിലോമീറ്റർ നീളമുള്ള ഈ കനാല്‍ 1999-ലാണ് അമേരിക്ക പാനമയ്ക്ക് കൈമാറുന്നത്. 1977-ലെ ടോറിയോസ്-ജിമ്മി കാർട്ടർ ഉടമ്ബടി പ്രകാരം അമേരിക്കയുടെ പൂർണ അധികാരത്തിലായിരുന്നു കനാലിന്റെ നിയന്ത്രണം പാനമയ്ക്കു നൽകുകയായിരുന്നു. കിഴക്കൻ ഏഷ്യയില്‍നിന്ന് അമേരിക്കയിലേക്കുള്ള വ്യാപാരത്തിന്റെ 40 ശതമാനവും രാജ്യാന്തര കപ്പൽ ഗതാഗതത്തിന്റെ 5 ശതമാനവും പാനമ കനാൽ വഴിയാണ് നടക്കുന്നത്.