ഇന്ത്യൻ യുവത്വത്തിന് മുന്നിൽ മുട്ടുമടക്കി നരേന്ദ്രമോദിയും കേന്ദ്രസർക്കാരും; പാറ്റകളുമായുള്ള ചർച്ച തുടങ്ങും മുന്നേ ധർമേന്ദ്ര പ്രധാൻ രാജിവെച്ച് പടിയിറങ്ങി
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ കേന്ദ്രം മുട്ടുമടക്കി. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെ സിജെപി പ്രതിനിധികളുമായി കേന്ദ്രം ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽചർച്ചയ്ക്ക് മുമ്പ് തന്നെ ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയായിരുന്നു.
വിദ്യാർഥി പ്രതിഷേധം അവസാനിപ്പിക്കാൻ സർക്കാരും സി.ജെ.പി. നേതാക്കളും വെള്ളിയാഴ്ച ചർച്ച നടത്തിയിരുന്നു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജിയിൽ മാത്രം തീരുമാനം ആയിരുന്നില്ല. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചേ തീരു എന്ന ആവശ്യത്തിലായിരുന്നു പ്രതിഷേധക്കാരും പ്രതിപക്ഷവും.
ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി നഷ്ടപരിഹാരം, പ്രതിഷേധക്കാർക്കെതിരേ നിയമനടപടി പാടില്ല എന്നീ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ധർമേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട ആവശ്യത്തിൽ ഇന്ന് തീരുമാനം അറിയിക്കാം എന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. തുടർന്ന് ഇന്ന് കടുത്ത പ്രക്ഷോഭത്തിലേക്ക് വിദ്യാർത്ഥികൾ കടന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലേക്ക് ഈ പ്രതിഷേധം പടരുകയും ചെയ്തു. ഇതിനിടെയാണ് മന്ത്രി രാജി സമർപ്പിച്ചത്.
സിജെപി സമരം വലിയൊരു വിജയത്തിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. സമരം കൂടുതൽ ശക്തമായതോടെ കഴിഞ്ഞ ദിവസം തന്നെ കേന്ദ്രം നടപടികൾ ആരംഭിച്ചിരുന്നു. പരീക്ഷാ ക്രമക്കേടുകൾക്കെതിരേ കർശന നടപടികൾ വ്യവസ്ഥചെയ്യുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നൽകിയിരുന്നു. ഇതിന് പുറമെ നീറ്റ് ഉൾപ്പെടെ ദേശീയ പരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ നിന്നും 47 ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
വിദ്യാര്‍ഥികളുടെ ഭാവി ആലോചിച്ചാണ് താന്‍ തീരുമാനം എടുത്തത് എന്ന് ധര്‍മേന്ദ്ര പ്രധാന് എക്സില്‍ കുറിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ ആരും നിയമക്കുരുക്കില്‍ പെടാന്‍ പാടില്ല. വിദ്യാര്‍ഥികള്‍ പഠനത്തില്‍ സമയം ചെലവഴിക്കണം. കരിയറില്‍ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കണം. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് നല്‍കിയത് എന്നും ധര്‍മേന്ദ്ര പ്രധാന് അറിയിച്ചു.








