ടൂറിസ്റ്റ് ബസ് അപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
മലപ്പുറം: വെളിയങ്കോട് വിദ്യാർത്ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബയാണ് മരിച്ചത്. പതിനേഴു വയസായിരുന്നു.ഒരാൾക്ക് ഗുരുതരമായി പരിക്കേട്ടിട്ടുണ്ട് . മറ്റ് കുട്ടികൾ സുരക്ഷിതരാണെന്നാണ് വിവരം
വിനോദയാത്ര കഴിഞ്ഞു മടങ്ങി വരുമ്പോൾ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. വെളിയങ്കോട് ഫ്ലൈ ഓവറിലാണ് അപകടമുണ്ടായത്. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്.