ചക്കുളത്തുകാവിൽ പുരുഷൻമാർക്ക് ഷർട്ടിട്ട് കയറാം
Posted On January 7, 2025
0
173 Views
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പുരുഷൻമാർക്ക് മേൽവസ്ത്രം ധരിച്ചു കയറാം. മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വസ്ത്രധാരണം സ്വകാര്യതയാണ്. മാന്യത പുലർത്തണമെന്നേയുള്ളു. അദ്ദേഹം പറഞ്ഞു.
ഹൈന്ദവർ എന്നും അനാചാരങ്ങൾക്ക് എതിരാണ്. കാലോചിത മാറ്റം എല്ലാ മേഖലയിലും വേണമെന്നും ക്ഷേത്ര ദർശനത്തിനു പ്രത്യേക വസ്ത്രധാരണ രീതി രേഖപ്പെടുത്തിയിട്ടുള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.










