ബംഗ്ലാദേശിലെ കാളീദേവി ക്ഷേത്രത്തിലെ കിരീടം മോഷണംപോയി; കവര്ന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി സമര്പ്പിച്ച കിരീടം
ബംഗ്ലാദേശില് സത്ഖിരയിലെ ജശോരേശ്വരി ക്ഷേത്രത്തിലെ കാളീ വിഗ്രഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സമർപ്പിച്ച കിരീടം മോഷണം പോയി. വെള്ളിയില് നിർമ്മിച്ച് സ്വർണം പൂശിയ കിരീടം ഇന്നലെ ഉച്ചകഴിഞ്ഞാണ് മോഷണം പോയതെന്നാണ് കരുതുന്നത്. ഇന്നലെ ഉച്ചയ്ക്ക് പൂജകഴിഞ്ഞ് പൂജാരി പോകുന്നതുവരെ വിഗ്രഹത്തില് കിരീടം ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ക്ഷേത്രം വൃത്തിയാക്കാനെത്തിയവരാണ് കിരീടം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]