ആം ആദ്മി എംഎൽഎ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ
Posted On January 11, 2025
0
103 Views

പഞ്ചാബിലെ ആംആദ്മി പാർട്ടിയുടെ എംഎൽഎ ഗുർപ്രീത് ഗോഗിയെ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലുധിയാന വെസ്റ്റ് മണ്ഡലം ജനപ്രതിനിധിയാണ്. ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം നടന്നത്. ഗോഗിയെ ഡിഎംസി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം വെടിവച്ചതാണെന്നു നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി. 2022ലാണ് ഗോഗി ആം ആദ്മി പാർട്ടിയിൽ ചേർന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് തവണ കോൺഗ്രസ് എംഎൽഎയായിരുന്ന ഭരത് ഭൂഷൺ ആഷുവിനെ പരാജയപ്പെടുത്തിയതോടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025