ആശാ ലോറന്‍സിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി തള്ളി : എഫ്ബി പോസ്റ്റ്
എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്കുന്നതിനെതിരേ സമര്‍പ്പിക്കപ്പെട്ട മകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ വിധി ശരിവെച്ചാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. ഹൈക്കോടതി കേസില്‍ എല്ലാ നിയമവശവും പരിശോധിച്ചെന്ന് വിലയിരുത്തിയ സുപ്രീംകോടതി മകള്‍ ആശാ ലോറന്‍സിന്റെ ഹര്‍ജിയാണ് തള്ളിയത്. ക്രിസ്ത്യന്‍ ആചാരപ്രകാരം സംസ്കരിക്കണമെന്നായിരുന്നു മകളുടെ ആവശ്യം.
മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത നടപടി നേരത്തേ ഹൈക്കോടതി ഡിവിഷന്‍ബഞ്ച് ശരിവെച്ചു. വിടപറഞ്ഞ് രണ്ടാം ദിവസം മുതല്‍ നിയമ വ്യവഹാര കുരുക്കിലായിരുന്നു മൃതദേഹം . സെപ്തംബര്‍ 21 നാണ് എം എം ലോറന്‍സ് അന്തരിച്ചത്. മൃതദേഹം പഠനാവശ്യത്തിന് കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയതും കോടതിയില്‍ പോയതും മകള്‍ ആശ ലോറന്‍സായിരുന്നു.
ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കണമെന്ന ആഗ്രഹം എംഎം ലോറന്‍സ് പ്രകടിപ്പിച്ചിരുന്നുവെന്നായിരുന്നു മകന് എം.എല്‍ സജീവന്റെ വാദം. എം.എം ലോറന്‍സ് ഇക്കാര്യം അറിയിച്ചതിന് രണ്ട് സാക്ഷികളുണ്ടെന്നുമായിരുന്നു എം.എല്‍ സജീവന് ഹൈക്കോടതിയെ അറിയിച്ചത്.
മക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും വിഷയത്തിന് സിവില്‍ സ്വഭാവമാണെന്നുമായിരുന്നു നേരത്തെ ഹൈക്കോടതിയുടെ നിരീക്ഷണം. മക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ മധ്യസ്ഥനായി നിയോഗിച്ചുവെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. പിന്നാലെയാണ് കേരള അനാട്ടമി നിയമപ്രകാരം ലോറന്‍സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള മെഡിക്കല്‍ കോളജിന്റെ നടപടി ഹൈക്കോടതി ഡിവിഷന് ബെഞ്ച് അംഗീകരിച്ചത്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.കേരള അനാട്ടമി നിയമപ്രകാരം മൃതദേഹം ഏറ്റെടുത്ത എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ തീരുമാനം ആദ്യം ഹൈക്കോടതി ശരിവച്ചിരുന്നു.
എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം നടക്കുന്ന അതേ സമയത്ത് തന്നെയാണ് വിളിപ്പാടകലെ ഹൈക്കോടതിയില്‍ ആശയുടെ ഹര്‍ജി പരിഗണിച്ചത്. തീരുമാനം മെഡിക്കല്‍ കോളജിന് വിട്ട് ആശയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പിന്നാലെ മൂന്നു മക്കളെയും കേട്ടതിന് ശേഷം മൃതദേഹം പഠനാവശ്യത്തിന് ഏറ്റെടുക്കാന്‍ മെഡിക്കല്‍ കോളേജ് തീരുമാനിച്ചു. ഇതിന് പിന്നാലെയായിരുന്നു ഹര്‍ജിയും നിയമവ്യവഹാരങ്ങളും നടന്നത്.
എന്നാൽ MM LAWRENCE ന് നീതി നിഷേധിക്കപ്പെട്ടു
ചതിയനായ സഖാവായ മകനെ മുന്നിൽ നിർത്തി . കള്ള സാക്ഷികളെ ഇറക്കി
നേടി എടുത്ത
അനീതി
അപ്പച്ചനും അമ്മയ്ക്കും ❤️🙏 കൂപ്പുകൈ എന്നാണ് ആശ ലൗറെൻസ് അല്പസമയം മുൻപ് ഫേസ്ബുക്കിൽ കുറിച്ചത്.
പതിനേഴാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി എറണാകുളത്ത് തൊഴിലാളി വർഗപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഇറങ്ങിയ മുന്നണിപ്പോരാളിയുടെ മൃതദേഹമാണ് മൂന്നര മാസക്കാലത്തെ നിയമപോരാട്ടത്തിനൊടുവിൽ ഇപ്പോൾ മെഡിക്കല്‍ കോളജിന് വിട്ട് നല്കാൻ തീരുമാനമായിരിക്കുന്നത്.