ആധുനിക കൃഷിരീതികളിലൂടെ മികച്ച വരുമാനം നേടാം
ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാംപസ് സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ കേരള –2025 ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ കൊച്ചിയിൽ നടക്കുന്നു. ഫ്യൂച്ചർ എജ്യുക്കേഷൻ സമ്മിറ്റ്, ഫ്യൂച്ചർ ഓഫ് ടെക്നോളജി, ഫ്യൂച്ചർ എർത്ത് സമ്മിറ്റ്, ഫ്യൂച്ചർ ക്രിയേറ്റീവ് സമ്മിറ്റ്, ഒൻട്രപ്രനർഷിപ് ആൻഡ് ഇന്നവേഷൻ, ഫ്യൂച്ചർ ഗ്രീൻ സമ്മിറ്റ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന സംവാദങ്ങൾ, ശിൽപശാലകൾ എന്നിവ കൂടാതെ റോബട്ടിക്സ് അടക്കമുള്ള സാങ്കേതിക മേഖലകളിലെ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കുന്ന എക്സ്പോകളും ഉണ്ടാകും.
ഇതിൽ January 31 (Day 6)നാണ് ഫ്യൂച്ചർ ഗ്രീൻ സമ്മിറ്റ് നടക്കുന്നത്.
ഇതിന്റെ ഭാഗമായി അതുനീക കൃഷിരീതികളെ കുറിച്ചും, അതിന്റെ വിപണന സാധ്യതകളെ കുറിച്ചുമുള്ള വിധക്ത മാസ്റ്റർ ക്ലാസുകൾ നടക്കുന്നു.ചുറ്റുപാടുകളും ഉപഭോക്തൃ ആവശ്യങ്ങളും മാനിച്ച് താഴെപ്പറയുന്ന മേഖലകളിൽ പുതിയ അവസരങ്ങൾ നിങ്ങൾക്ക് തേടാം:
- പോളിഹൗസ് ഫാർമിങ്: കാലാവസ്തയെ ആശ്രയിക്കാതെ കൃഷിചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകതകൾ.മികച്ച വിളവെടുപ്പിനും കുറഞ്ഞ ചെലവിലും ഉയർന്ന ലാഭത്തിനും അനുയോജ്യമായ കൃഷിരീതി.
- ഹൈഡ്രോപോണിക്സ്: മണ്ണ് ഉപയോഗിക്കാതെ വെള്ളത്തിലൂടെ സസ്യങ്ങൾ വളർത്തുന്ന ഒരു പുതിയ കൃഷിരീതിയാണ്. ഇതിൽ ആവശ്യമായ പോഷകങ്ങൾ വെള്ളത്തിലൂടെ സസ്യങ്ങൾക്കു നൽകുന്നു, അതുവഴി കൂടുതൽ എളുപ്പവും ഫലപ്രദവുമായ രീതിയിൽ കൃഷി ചെയ്യാം.
- കൂൺ കൃഷി : കൂൺ കൃഷി ദ്രുതവും ലാഭപ്രദവും പരിസ്ഥിതി സൗഹൃദവുമായ ഒരു കൃഷിരീതിയാണ്. ഇത് കുറഞ്ഞ സ്ഥലത്തും ചെലവിലും ആരംഭിക്കാനാകുന്ന, സുസ്ഥിരത ഉറപ്പാക്കുന്ന ഒരു നല്ല ബിസിനസ് ആശയമാണ്. ഭക്ഷണ സവിശേഷതകളാൽ സമ്പന്നമായ മഷ്റൂമുകൾ ഇന്ന് വിപണിയിൽ വലിയ ആവശ്യകതയുള്ളവയാണ്.
- ടെറേറിയം നിർമ്മാണം :ഗ്ലാസ് കണ്ടൈനറുകളിൽ സൃഷ്ടിക്കുന്ന ജൈവ ആവാസവ്യവസ്ഥയാണിഇത്.വളരെ കുറഞ്ഞ മുടക്കിൽ തുടങ്ങാവുന്ന ആകർഷകമായ ഒരു ബിസിനസാണ്. വീടുകളും ഓഫിസുകളും പ്രകൃതിയുടെ സുന്ദര്യത്തോടെ അലങ്കരിക്കാൻ ടെറേറിയങ്ങൾ ഇന്ന് വളരെ പ്രശസ്തമാണ്. അല്പം സൃഷ്ടിപ്രാതിഭയും ഹരിത ആശയവും ഉപയോഗിച്ചുകൊണ്ട് ഈ ബിസിനസിൽ നിങ്ങൾ മികച്ച മുന്നേറ്റം കൈവരിക്കാം.
ഈ പറഞ്ഞ ആധുനിക കൃഷിരീതികളിൽ പ്രപീണ്യം നേടിയെടുക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഞങ്ങളുടെ മാസ്റ്റർ ക്ലാസിൽ ജോയിൻ ചെയ്യാം.
Contact : 7012740644